Saturday, 28 December 2019

അവർക്കൊപ്പം 2(വിഷൻ ന്യൂസ്‌ 28/12/2019)



കൊടുവള്ളി :ഭിന്നശേഷിക്കാർ ആയതിന്റെ പേരിൽ, അല്ലെങ്കിൽ ആകസ്മികമായ അപകടങ്ങൾ കാരണം വീടിന്റെ അകത്തളങ്ങളിൽ അകപ്പെട്ട് പോയ പുറത്തെ കാറ്റും കാഴ്ചകളും കൊതിക്കുന്ന അൻപതിലധികം പേരും അവരുടെ രക്ഷിതാക്കളും ഒരു മുഴുവൻ ദിവസം ഒരുമിച്ചുകൂടി.
അവശതയുള്ളവർക്ക് സ്നേനേഹാർദ്രമായ തലോടൽ നൽകി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സന്നദ്ധ സേവന മേഖലകളിൽ സജീവമായ ഇടപെടലുകളിലൂടെ  ശ്രദ്ധേയരായ ഹൃദയാർദ്രം ഫൗണ്ടേഷൻ ആണ് 
കൊടുവള്ളി KMO ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ അവർക്കൊപ്പം 2 എന്ന പേരിൽ സംഗമം സംഘടിപ്പിച്ചത്.
സേവന സന്നദ്ധരായ ഒരു കൂട്ടം യുവാക്കളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. 
വ്യത്യസ്തമായ പരിപാടികളിലൂടെ കൊടുവള്ളിയുടെ വിദ്യാർത്ഥി മനസ്സുകളിലിടം നേടിയ  ആർദ്രം സ്റ്റുഡന്റസ് വിങും ഹൃദയാർദ്രത്തിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു.
അനുകമ്പയല്ല അവസരങ്ങളാണ് ഭിന്നശേഷിക്കാർക്ക് വേണ്ടതെന്ന് ദിവസം മുഴുവൻ ആടിയും പാടിയും സന്തോഷിച്ചും  അവർ സമൂഹത്തോട്‌ പറയാതെ പറഞ്ഞു. 
 ഹൃദയാർദ്രം ചെയർമാൻ K K അബ്ദുൽ മജീദ് ന്റെ അധ്യക്ഷതയിൽ കോഴിക്കോട് MP എം കെ രാഘവൻ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.ടി.എ.റഹിം MLA മുഖ്യാഥി ആയിരുന്നു.
 നഗരസഭ ചെയർപേഴ്സസൺ ഷരീഫ കണ്ണാടിപ്പൊയിൽ ഫിസിയോതെറാപ്പി യൂണിറ്റ് പ്രഖ്യാപനം നടത്തി. നഗരസഭ വൈസ് ചെയർമാൻ AP മജീദ് മാസ്റ്റർ, കൗൺസിലർ EC മുഹമ്മദ്‌, ലൈറ്റ്നിംഗ് ക്ലബ്‌ പ്രസിഡന്റ് KK സുബൈർ, മൈ ജി M.D AK.ഷാജി, അസ്‌ലം, ഫസൽ AP, ഇദ്‌രീസ് KP, OP റഷീദ്, ബാപ്പു വാവാട് തുടങ്ങിയവർ ആശംസകൾ നേർന്നു. എം എ. ബാരി സ്വാഗതവും  T.K മിർഷാദ് നന്ദിയും പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only