27 December 2019

മു​ക്കം ഫ​യ​ർ​സ്റ്റേ​ഷ​നു കീ​ഴി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചു(വിഷൻ ന്യൂസ്‌ 27/12/2019)
(VISION NEWS 27 December 2019)


മു​ക്കം: ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കു​ക, അ​പ​ക​ട​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളു​മാ​യി അ​ഗ്നി​ര​ക്ഷാ സേ​നയ്ക്ക് വ​കു​പ്പി​നു കീ​ഴി​ല്‍ സ​ന്ന​ദ്ധ​സേ​വ​ക​രെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ജ​ന​കീ​യ ദു​ര​ന്ത​പ്ര​തി​രോ​ധ സേ​ന​യു​ടെ (സി​വി​ല്‍ ഡി​ഫ​ന്‍​സ്) പ്ര​വ​ർ​ത്ത​നം മു​ക്കം ഫ​യ​ർ​സ്റ്റേ​ഷ​നു കീ​ഴി​ലും ആ​രം​ഭി​ച്ചു. ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വഹിച്ചു. അ​സി. ഓ​ഫീ​സ​ർ വി​ജ​യ​ൻ ന​ടു തൊ​ടി​ക​യി​ൽ, സി​നീ​ഷ് പെ​രു​വ​ല്ലി പ്രസംഗിച്ചു. ക്ലാ​സി​ന് സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ പ​യ​സ് അ​ഗ​സ്റ്റി​ൻ, ഫ​യ​ർ ഓ​ഫീ​സ​ർ വി​ജീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും ചു​ഴ​ലി​ക്കാ​റ്റും പോ​ലു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജ​ന​കീ​യ സേ​ന രൂ​പീ​ക​രി​ക്കാ​ന്‍ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍​ക്കു പു​റ​മെ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പോ​ലു​ള്ള ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ പെ​ട്ടെ​ന്ന് സ​ഹാ​യം എ​ത്തി​ക്കാ​നും സി​വി​ല്‍ ഡി​ഫ​ന്‍​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.പ്ര​കൃ​തി​ദു​ര​ന്ത മു​ന്ന​റി​യി​പ്പു​ക​ള്‍ ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ക, ആ​വ​ശ്യ​മെ​ങ്കി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക, ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ പോ​ലീ​സി​നും മ​റ്റു ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്കും വേ​ഗ​ത്തി​ല്‍ അ​റി​യി​പ്പ് ന​ല്‍​കു​ക, ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തു​ന്ന​തു​വ​രെ​യു​ള്ള ഇ​ട​വേ​ള​യി​ല്‍ പ്രാ​ദേ​ശി​ക​മാ​യി ചെ​യ്യാ​വു​ന്ന ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ക, ദു​ര​ന്ത​വേ​ള​യി​ല്‍ നാ​ട്ടു​കാ​രെ ഒ​ഴി​പ്പി​ക്കാ​നും ക്യാ​മ്പു​ക​ളി​ല്‍ എ​ത്തി​ക്കാ​നും അ​ധി​കാ​രി​ക​ളെ സ​ഹാ​യി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് സി​വി​ല്‍ ഡി​ഫ​ന്‍​സ് സേ​ന​യു​ടെ ചു​മ​ത​ല​ക​ള്‍. കേ​ര​ള​ത്തി​ലെ 124 ഫ​യ​ര്‍ ആ​ന്‍റ് റെ​സ്ക്യു സ്റ്റേ​ഷ​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സി​വി​ല്‍ ഡി​ഫ​ന്‍​സ് യൂ​ണി​റ്റു​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​ത്. 

ഒ​രു ഗ്രൂ​പ്പി​ല്‍ 50 വോ​ള​ണ്ടി​യ​ര്‍​മാ​രെ​ന്ന നി​ല​യ്ക്ക് 124 ഗ്രൂ​പ്പു​ക​ളി​ലാ​യി 6200 പേ​രെ​യാ​ണു ആ​ദ്യ​ഘ​ട്ട​മാ​യി നി​ശ്ച​യി​ക്കു​ന്ന​ത്. സാ​ധ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ യൂ​ണി​റ്റു​ക​ളി​ല്‍ 30 ശ​ത​മാ​നം സ്ത്രീ​ക​ളാ​യി​രി​ക്ക​ണം. 20 ശ​ത​മാ​നം വോ​ള​ണ്ടി​യ​ര്‍​മാ​രെ​ങ്കി​ലും ഡോ​ക്ട​ര്‍​മാ​ര്‍, പാ​രാ​മെ​ഡി​ക്ക​ല്‍ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍, എ​ൻ​ജി​നിയ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ വി​ദ​ഗ്ദ്ധ​തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രു​മാ​ക​ണം. വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് അ​ത​ത് സ്റ്റേ​ഷ​നു​ക​ൾ​ക്ക് പു​റ​മെ ജി​ല്ലാ​ത​ല​ത്തി​ലും തൃ​ശൂ​ര്‍ സി​വി​ല്‍ ഡി​ഫ​ന്‍​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലും വി​യ്യൂ​ര്‍ ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്ക്യൂ സ​ര്‍​വ്വീ​സ​സ് അ​ക്കാ​ദ​മി​യി​ലും പ​രി​ശീ​ല​നം ന​ല്‍​കും.

Post a comment

Whatsapp Button works on Mobile Device only