28 ഡിസംബർ 2019

വാഹന അപകടം യുവാവ് മരിച്ചു(വിഷൻ ന്യൂസ്‌ 28/12/2019)
(VISION NEWS 28 ഡിസംബർ 2019) പരപ്പൻപോയിൽ: കൂമ്പാറ മരംഞ്ചാട്ടി റോഡിൽ വാഹന അപകടത്തെ തുടർന്ന് യുവാവ് മരിച്ചു.പരപ്പൻപോയിൽ  സ്വദേശി  നിഷാദ് (19) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന റിഷാദ് പരിക്കുകളൊടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്
ഇന്നലെ രാത്രി പന്ത്രണ്ട് മണിയൊടെയായിരുന്നു അപകടം. കൊടുംവളവും ഇറക്കവും ഉള്ള റോഡിൽ നിന്നും വാഹനം തെന്നിമാറി സമീപത്തെ തെങ്ങിൽ ഇടിച്ച് മറിയുകയായിരുന്നു .വാഹനം തെങ്ങിനിടയിൽ കുടുങ്ങിയതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ജെ.സി.ബി ഉപയോഗിച്ച് വാഹനം വെട്ടിപൊളിച്ചാണ് ഉള്ളിൽ  കുടുങ്ങിയവരെ പുറത്തെടുത്തത് .

പരപ്പൻപോയിൽ ഒ കെ സലീമിൻറ മകനാണ് നിഷാദ്.മയ്യിത്ത് നിസ്കാരം വാവാട് ജുമാ മസ്ജിദിൽ വച്ച് നടക്കും.സമയം പിന്നീട് അറിയിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only