Monday, 30 December 2019

വേറിട്ട പ്രതീഷേധവുമായി നാല്‍വര്‍ സംഘം.(വിഷൻ ന്യൂസ്‌ 30/12/2019)



കൊടുവള്ളി :പൗരത്വ ഭേദഗതി നിയമത്തിനെതിരേയുളള പ്രതിഷേധ സൂചകമായും,
പ്രതിഷേധ സമരങ്ങളില്‍ ഇനിയും പങ്കാളികളാകാതെ മാറി നില്‍ക്കുന്നവരെ സമര രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്തു കൊണ്ടും കൊടുവളളി മണ്ഡലത്തിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരായ കോഴിക്കോട് ജില്ലാ യൂത്ത്  പ്രവര്‍ത്തക സമിതിയംഗം മുജീബ് ആവിലോറ ,
നിയാസ്സ് ഇല്ലിപ്പറമ്പില്‍ ,
ജലീല്‍ തച്ചംപോയിൽ ,
നൗഷാദ് അണ്ടോണ തുടങ്ങിയവർ താമരശ്ശേരി യില്‍ നിന്നും കോഴിക്കോട് ഗാന്ധി പാര്‍ക്കിലേക്ക് കാല്‍ നട യാത്ര നടത്തി.
താമരശ്ശേരി ഗാന്ധി പാര്‍ക്കില്‍ വെച്ച് മുസ്ലിം യൂത്ത് ലീഗ് സീനിയര്‍ വൈസ്സ് പ്രസിഡണ്ട് നജീബ് കാന്തപുരം ജാഥാ അംഗങ്ങൾക്ക് പതാക കൈമാറി  ഉദ്ഘാടനം ചെയ്തു.
ജില്ലാ യൂത്ത് ലീഗ്  ജോയിൻറ് സിക്രട്ടറി കൗസര്‍ മാസ്റ്റർ ,മണ്ഡലം ജനറൽ സിക്രട്ടറി റഫീഖ് കൂടത്തായ്,കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സിക്രട്ടറി ഹാരിസ് അമ്പായത്തോട് താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ അശ്രഫ് കോരങ്ങാട്,അസീസ് കുടുക്കില്‍,ഷംസീര്‍ ഇടവലം,
ഖത്തര്‍ കെ.എം.സി.സി.ഭാരവാഹി ഷമീം വാവാട്,പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് അയ്യൂബ് ഖാന്‍,
ജനറല്‍ സിക്രട്ടറി സമദ് കോരങ്ങാട്,
സുബൈര്‍ വെഴുപ്പൂര്‍ ,ഇസ്ഹാഖ് ചാലക്കര,
മജീദ് അരീക്കല്‍,സലാം കാരാടി,ബഷീർ കുടുക്കില്‍ മന്‍സൂര്‍ ഒതയോത്ത്,
ഷരീഫ് അണ്ടോണ,
വാഹിദ് അണ്ടോണ,
താഹ ചുങ്കം തുടങ്ങിയവർ സംസാരിച്ചു.ഫാസില്‍ മാസ്റ്റര്‍,ഫാസില്‍ ചുങ്കം,
ഫസ്ലു റഹ്മാന്‍ ,ആസാദ് കാരാടി,അബ്ദുളള മദ്രസ്സാ ബസാര്‍ എന്നിവർ യാത്രയെ അനുഗമിച്ചു.
ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി എം.എ.റസാഖ് മാസ്റ്റർ ,നിയോജക മണ്ഡലം പ്രസിഡണ്ട് വി.എം.ഉമ്മര്‍ മാസ്റ്റർ,കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എ.ഗഫൂർ മാസ്റ്റർ ,മുനിസിപ്പൽ കൗുണ്‍സിലര്‍ മൊയ്തീൻ കുട്ടി,താമരശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി നദീറലി തച്ചംപോയിൽ,
കൊടുവളളി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് മുന്‍ പ്രസിഡണ്ട് എം.നസീഫ്,
മുന്‍ യൂത്ത് ലീഗ് ട്രഷറര്‍ ജാബിര്‍ കരീറ്റിപ്പറമ്പ്,
കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മുന്‍ ജനറൽ സിക്രട്ടറി എന്‍.ജാഫർ മാസ്റ്റർ ,
അഷ്റഫ് ടി മദ്രസ്സാ ബസാര്‍,
നൗഷാദ് കോഴങ്ങോറന്‍ 
താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് ട്രഷറർ സി.പി.ഷരീഫ്
കുന്നുമ്മല്‍ ഖാദർ തച്ചംപോയിൽ,റാഷിദ് പടനിലം തുടങ്ങിയവർ വഴിയില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ആഷിഖ് ചെലവൂര്‍ സമാപന പ്രഭാഷണം നടത്തി.
ഇഖ്ബാൽ കത്തറമ്മല്‍,
അബ്ദുളള മദ്രസ്സാ ബസാര്‍ എന്നിവർ സംസാരിച്ചു.

Post a Comment

Whatsapp Button works on Mobile Device only