Sunday, 29 December 2019

പുഴയിലെ കയത്തിൽ അകപ്പെട്ട മൂന്ന് യുവതികളെ അതി സാഹസികമായി രക്ഷപ്പെടുത്തി അധ്യാപകൻ(വിഷൻ ന്യൂസ്‌ 30/12/2019)



ഓമശ്ശേരി: നടമ്മൽ പോയിലെ പാറോൽ കടവിൽ മൂന്നാൾ മുങ്ങുന്നകയത്തിൽ അകപ്പെട്ട മൂന്ന് യുവതികളെ അതി സാഹസികമായി രക്ഷപ്പെടുത്തി സികെ റസാഖ് മാസ്റ്റർ ഒരു നാടിനെ വലിയ ഒരു ദുരന്തത്തിൽ നിന്നും മുക്തമാക്കി.
ദുരന്തത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ സുഹൃത്ത് യൂനുസ് അമ്പലക്കണ്ടി എഴുതിയ കുറിപ്പ്:
"ഒരു പക്ഷെ പുഴയുടെ ആഴങ്ങളിൽ അസ്തമിക്കുമായിരുന്ന മൂന്ന് വിലപ്പെട്ട ജീവനുകളാണ്‌ ദൈവകൃപയാൽ റസാഖ്‌ മാസ്റ്റർ രക്ഷിച്ചെടുത്തത്‌. 
ഇന്ന് ഉച്ചക്ക്‌ ഒരു മണിക്കാണ്‌ സംഭവം.സ്കൂളവധി  തീരുന്ന ഇന്ന് സ്വന്തം നാട്ടിലെ പാറോൽക്കടവിൽ മക്കളോടൊത്ത്‌‌ കുളിക്കാനെത്തിയതായിരുന്നു റസാഖ്‌ മാസ്റ്റർ.കുറച്ചപ്പുറത്ത്‌ കരയിൽ നിന്ന് ഒരു സ്ത്രീയുടെ ആർപ്പു വിളി കേട്ട്‌ ഓടിയതാണ്‌.മൂന്ന് യുവതികൾ വെള്ളത്തിൽ മുങ്ങിത്താഴുന്ന ദയനീയ കാഴ്ച്ചയാണ്‌ കണ്ടത്‌.നീന്തലറിയാത്ത മൂന്ന് പേർ!പിന്നെ ഒന്നും നോക്കിയില്ല.വെള്ളത്തിലേക്ക്‌ എടുത്ത്‌ ചാടി.അതി സാഹസികമായി സമയമെടുത്ത്‌ മൂവരേയും അത്ഭുതകരമായി രക്ഷിച്ചെടുത്തു.നടമ്മൽ പൊയിൽ സ്വദേശികളായ യുവതികളാണ്‌ അപകടത്തിൽ പെട്ടത്‌.
പ്രസംഗവും കളിയും നീന്തലുമൊക്കെ നന്നായി വശമുള്ള പ്രിയ സുഹൃത്ത്‌ സ്വന്തം ജീവൻ പണയം വെച്ച്‌ അവസരത്തിനൊത്ത്‌ ഉയർന്നപ്പോൾ മൂന്ന് ജീവനുകളാണ്‌ ജീവിത തീരത്തണിഞ്ഞത്‌." കൊടുവള്ളി മണ്ഡലം  മുസ്‌ലിം യൂത്ത് ലീഗ് ട്രഷറർ കൂടിയാണ് ഇദ്ദേഹം.


Post a Comment

Whatsapp Button works on Mobile Device only