30 ഡിസംബർ 2019

കൊടുവള്ളി വിശ്വവിദ്യാലയത്തിലെ പ്രതിഷേധം വേറിട്ട അനുഭവമായി(വിഷൻ ന്യൂസ്‌ 30/12/2019)
(VISION NEWS 30 ഡിസംബർ 2019)കൊടുവള്ളി :പൗരത്വനിയമ ഭേദഗതിയെ എതിർത്ത്  വ്യത്യസ്തമായ ഒരു പ്രതിഷേധരീതി കൊടുവള്ളിയിൽ
 നടന്നു. 
പ്രതികരിക്കുന്നവരുടെ ശബ്ദത്തിന് വിലങ്ങു വെക്കുന്നവരോട് ഏറെ വ്യതിരിക്തമായി, ശബ്ദമില്ലാതെ വായ മൂടിക്കെട്ടിയും,
മുൻപോട്ട് നയിക്കേണ്ടവർ രാജ്യത്തെ പിന്നോട്ട് നയിക്കുമ്പോൾ പിന്നോട്ട് നടന്ന്, ഞങ്ങൾക്ക് മുമ്പോട്ട് ചരിക്കേണ്ടതുണ്ടെന്ന് പറയാതെ പറഞ്ഞ് കൊടുവള്ളിയിൽ വിശ്വവിദ്യാലയത്തിലെ കോമ്പസ് എന്ന സംഘടനയും,വിദ്യാർഥികളും, അദ്ധ്യാപകരും ഹൃദയംകൊണ്ട്‌ വേറിട്ട ഒരു പ്രതിഷേധം നടത്തി.
വിശ്വപൗരത്വത്തിലേക്ക്‌ ഉയരേണ്ട നമ്മൾ ഗോത്രപൗരത്വത്തിലേക്ക് താഴരുത് എന്ന വലിയൊരു മാനുഷിക സന്ദേശം നൽകി അധ്യാപകരായ ഭക്തവത്സലൻ, അഹമ്മദ് ഉനൈസ്,ആസിഫ്,ജിതിൻ,റമീസ്,ഗോകുൽ,പൊതുപ്രവർത്തകൻ സലീം നെച്ചൊളി എന്നിവർ  സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only