30 December 2019

സെ​വ​ൻ​സ് മ​ത്സ​ര​ത്തി​നി​ടെ ഫു​ട്ബോ​ൾ താ​രം കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു(വിഷൻ ന്യൂസ്‌ 30/12/2019)
(VISION NEWS 30 December 2019)


മ​ല​പ്പു​റം: ഫു​ട്ബോ​ൾ താ​രം ധ​ന​രാ​ജ് (39) മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ന്ന സെ​വ​ൻ​സ് മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം. മോ​ഹ​ൻ​ബ​ഗാ​ൻ, ഈ​സ്റ്റ് ബം​ഗാ​ൾ, വി​വ കേ​ര​ള എ​ന്നീ ടീ​മു​ക​ളി​ൽ അം​ഗ​മാ​യി​രു​ന്നു ധ​ന​രാ​ജ്.
മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. റഫറിയോട് ഇക്കാര്യം ധനരാജ് പറയുകയും ഉടൻ കുഴഞ്ഞു വീഴുകയും ആയിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കൽ സംഘവും എത്തി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അര മണിക്കൂറിനകം മരണം സംഭവിച്ചു. മുൻ സന്തോഷ് ട്രോഫി താരമായിരുന്നു.
 

Post a comment

Whatsapp Button works on Mobile Device only