Monday, 30 December 2019

ഹൈ ടെക് ഉപകരണങ്ങളുടെ ഉദ്ഘാടനം(വിഷൻ ന്യൂസ്‌ 31/12/2019)
(വിഷൻ ന്യൂസ് Monday, 30 December 2019)




കൊടുവള്ളി :കേരള സർക്കാർ പ്രൈമറി ഹൈടെക് ലാബ് പദ്ധതിയിൽ ഉൾപ്പെടുത്തി   പാലക്കുറ്റി എ.എം.എൽ.പി.സ്കൂളിന് അനുവദിച്ച  ഹൈടെക് ഉപകരണങ്ങളുടെ  ഉദ്ഘാടനം ശ്രീ .. കാരാട്ട് റസാഖ് .എം.എൽ.എ നിർവഹിച്ചു.
സമ്പൂർണ ഹോം ലൈബ്രറി പദ്ധതി ഉൽഘാടനം  മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ.എ.പി.മജീദ് മാസ്റ്ററും  ഉല്ലാസ ഗണിതം പദ്ധതി ഉദ്ഘാടനം മുൻസിപ്പൽ കൗൺസിലർ ശ്രീ.സി.പി.നാസർകോയ തങ്ങളും നിർവഹിച്ചു.
കൊടുവള്ളി .ബീ.പി.ഒ .ശ്രീ.മെഹറലി പദ്ധതി വിശദീകരണം നടത്തി.   പി.ടി.എ.പ്രസിഡണ്ട് എം.ജബ്ബാർ അധ്യക്ഷത വഹിച്ചു.  ടി.കെ.മുഹമ്മത് മാസ്റ്റർ, മാനേജർ പി.കെ.അഷ്റഫ്.സി.മുഹമ്മദ് മാസ്റ്റർ, സി.കെ.മുഹമ്മദ്, വഹാബ് മണ്ണിൽ കടവ് '  ബിനു രാജ് .എം 'ബഷീർ, റഷീദ് തട്ടങ്ങൽ, എൻ.സി.റഷീദ് .സി.കെ.സലീം കയ്യും നരിക്കുനി എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ടി.വി.മജീദ് സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only