Tuesday, 31 December 2019

എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് റൈസ്‌ അപ് പദ്ധതിയുമായി എം ജെ ഹയർ സെക്കന്ററി സ്കൂൾ എളേറ്റിൽ(വിഷൻ ന്യൂസ്‌ 31/12/2019)




എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്കൂൾ എഡ്യു കെയറിന്റെ ആഭിമുഖ്യത്തിൽ  എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി റൈസ് അപ് പദ്ധതി ലോഞ്ച്‌ ചെയ്തു. അറുപത് ദിനങ്ങളിലേക്കായി വൈവിധ്യമാർന്ന അറുപത് പദ്ധതിയുമായാണ് റൈസ് അപ് ലോഞ്ച് ചെയ്യപ്പെട്ടത്. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ സി ഹുസ്സൈൻ മാസ്റ്റർ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ ടീച്ചർ, ഡെപ്യുട്ടി എച്ച് എം ഒ പി അബ്ദുറഹ്മാൻ മാസ്റ്റർ, എഡ്യു കെയർ കൺവീനർ പി പി മുഹമ്മദ് ഇസ്മായിൽ, ഇ കെ സാബിറ, പി സി അബ്ദുൽ ഗഫൂർ, ഷഫീഖ് കത്തറമ്മൽ, ഫസലുൽ ബാരി, സ്‌കൂൾ ലീഡർ നിസ്‍മ മറിയം എന്നിവർ സന്നിഹിതരായി.

Post a Comment

Whatsapp Button works on Mobile Device only