കൊടുവള്ളി: 37 മത് കൊയപ്പ ഫുട്ബോൾ
ടൂർണ്ണമെന്റിന് ഈ മാസം പത്തിന് വിസിൽ മുഴങ്ങും അനുഭവസമ്പത്ത് കൈമുതലായ
മെഡിഗാർഡ് അരീക്കോടും കളിക്കളത്തിൽ
അതിശയം തീർക്കുന്ന ഫിറ്റ് വെൽ കോഴിക്കോടും തമ്മിലാണ് ആദ്യ മത്സരം
ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും കേരളത്തിലെ പ്രമുഖ സെവന്‍സ് ടൂര്ണമെന്റുകളിലിടം നേടിയ കൊയപ്പ അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണമെന്റിന് കൊടുവള്ളി മുനിസിപ്പല്‍ ഫ്ളഡ് ലൈറ്റിൽ സ്റ്റേഡിയത്തിൽ
തിരി തെളിയും.
1973ല്‍ കടുത്ത ഫുട്ബോള്‍ സ്നേഹിയായിരുന്ന കൊയപ്പ അഹമ്മദ് കുഞ്ഞിയുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊടുവള്ളി ഫുട്ബോള്‍ അസോസിയേഷന് എന്ന കൂട്ടായ്മ രൂപീകരിച്ചു. അന്നു തുടക്കംകുറിച്ച കൊയപ്പ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ 37-ാം ടൂർണ്ണമെന്റിനാണ് പൂനു ർ പുഴയോരത്ത് സഞ്ജമായിക്കൊണ്ടിരിക്കുന്ന പതിനായിരം
കാണികൾക്ക് ഇരിക്കാനാവശ്യമായ ഗ്യാലറി
സാക്ഷ്യം വഹിക്കുക. കേരളത്തിലെ പ്രമുഖ 24 ഫുട്ബോൾ ക്ലബ്ബുകൾ ബൂട്ടണിയും
.രണ്ടോ അതിലധികമോ വിദേശ താരങ്ങൾ
ടീമുകളിൽ ഇടം പിടിച്ചിട്ടുണ്ട്.
കൊടുവള്ളി ലൈറ്റ്നിങ് സ്പോര്‍ട്സ് ക്ലബാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇനി ഒരു മാസക്കാലം ഫുട്ബോള്‍ പ്രേമികള്‍ പൂനൂര് പുഴയോരത്തെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കൊഴുകും. വിദ്ദേശത്ത് ജോലി ചെയ്യുന്ന നിരവധി ഫുട്ബോൾ പ്രേമികൾ അവധി ക്രമീകരിച്ച്
നാട്ടിൽ ഫുട്ബോളിന്റെ
ആവേശ ലഹരി നുണയും.കഴിഞ്ഞ വർഷം ഫിഫ മഞ്ചേരി മറുപടിയില്ലാത്ത ഒരു ഗോളിന് ടൗൺ ടീം അരീക്കോടിനെ
പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കിയിരുന്നു.
കടപ്പാട് :മലയാള മനോരമ കൊടുവള്ളി
Post a comment