02 January 2020

ക്രസന്റ് ഫുട്ബോൾ മേളക്ക് തുടക്കമായി(വിഷൻ ന്യൂസ്‌ 02/01/2020)
(VISION NEWS 02 January 2020)

 

 

മടവൂർ: കൊടുവള്ളി ഫുട്ബോൾ അസോസിയേഷൻ സ്പോൺസർഷിപ്പോടെ കൊട്ടക്കാവയൽ ക്രസന്റ് ആർട്സ് & സ്പോർട്സ്  ക്ലബ്ബ് സംഘടിപ്പിക്കുന്ന  27 ാമത് ഫുട്ബോൾ ടൂർണ്ണമെന്റിനു  ക്രസന്റ് ഫ്ലഡ്ലൈറ്റ്  സ്റ്റേഡിയത്തിൽ തുടക്കം  .ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്‌റ്റർ ഉൽഘാടനം ചെയ്ത  ടൂർണ്ണമെന്റിലെ ആദ്യ  മത്സരത്തിൽ സിൻസിയർ കച്ചേരി മുക്കു  ബ്ലാക്ക് & വൈറ്റ് എളേറ്റിലിനെ  ഏകപക്ഷീയമായ മൂന്നു ഗോളിന് തോൽപിച്ചു  .  രണ്ടാം മത്സരത്തിൽ   ലൈറ്റ്നിംഗ് കൊടുവള്ളി അഭിലാഷ് പൂവാട്ടുപറമ്പിലിനെ  ടോസിൽ പരാജയപ്പെടുത്തി.അഖിലേന്ത്യാ  സൈക്കിൾ പോളോ മത്സരത്തിൽ റണ്ണർ അപ്പായ കേരള ടീം അംഗങ്ങളായ ശാദിയ, നസ്‌റിൻ എന്നിവരെ ആദരിച്ചു, ചടങ്ങിൽവാർഡ്‌മെമ്പർ  എപി  അബു,  കേരള സെവൻസ് ഫുട്ബാൾ മേഖല പ്രസിഡണ്ട്‌  തങ്ങൾസ് മുഹമ്മദ്‌, ഖത്തർ ഫുട്ബാൾ അസോസിയേഷൻ കൊടുവള്ളി ചാപ്റ്റർ വൈസ്പ്രസിഡന്റ്  കെ പി  അബു, കെ കെ നാസർ, കെ കെ ഹംസ, കെ പി നാഫി, തുടങ്ങിയവർ സംബന്ധിച്ചു 
ഇന്നത്തെ  മത്സരം  6:30 FC കാലിക്കറ്റ് v/s MFA പതിമംഗലം 
8 മണി സോൾജിയേഴ്സ് FC ആരാമ്പ്രം v/sഇൻസാറ്റ്  കോരങ്ങാട്

Post a comment

Whatsapp Button works on Mobile Device only