02 January 2020

വാദി ഹുദാ ശരീഅത്ത് കോളേജ് വാർഷികം തുടങ്ങി.(വിഷൻ ന്യൂസ്‌ 02/01/2020)
(VISION NEWS 02 January 2020)



ഓമശ്ശേരി : ഓമശ്ശേരി വാദിഹുദാ ശരീഅത്ത് കോളേജ് വാർഷികവും  ചെറുശ്ശേരി ഉസ്താദ് ആണ്ടുനേർച്ചയും അമ്പലക്കണ്ടി സ്നേഹതീരത്ത് തുടക്കം കുറിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പതാക ഉയർത്തി.  
 കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം  ചെയ്തു. ഇ.കെ ഹുസ്സൈൻ ഹാജി അധ്യക്ഷത വഹിച്ചു.   വാഹിഹുദ ശരീഅത്ത് കോളേജ് പ്രിൻസിപ്പാൾ കെ.മുഹമ്മദ് ബാഖവി കാതിയോട് സ്ഥാപനത്തെ പരിചയപ്പെടുത്തി. നാസർ ഫൈസി കൂടത്തായി,എ. കെ അബ്ദുള്ള ,എ. യു മുഹമ്മദ് മുസ്‌ലിയാർ, അബു മൗലവി അമ്പലക്കണ്ടി, എം.പി. ഇബ്രാഹിം കുട്ടി ഹാജി, മഠത്തിൽ മുഹമ്മദ് ഹാജി,പി കെ മുഹമ്മദ്‌,  ടി. മുഹമ്മദ് ഹാജി, ഇ. കെ അബ്ദുല്ല ഫൈസി, യു. കെ ഉമ്മർ തുടങ്ങിയവർ സംസാരിച്ചു. ശേഷം വാദി ഹുദാ കോളേജ് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.


Post a comment

Whatsapp Button works on Mobile Device only