02 January 2020

എന്നെ ഒരു കൊലയാളി ആക്കരുദെ, പൊതു ജനങ്ങൾക്ക്‌ ഭീഷണിയായി കൊടുവള്ളി ടൗണിൽ മരങ്ങൾ മരണ മണി മുഴക്കുന്നു(വിഷൻ ന്യൂസ്‌ 02/01/2020)
(VISION NEWS 02 January 2020)
കൊടുവള്ളി :കൊടുവള്ളി പഴയ പോലീസ് സ്റ്റേഷനിനു മുന്നിൽ സഹകരണ ബാങ്കിന് മുന്നിലുള്ള മരം പൊതുജനങ്ങൾക്ക് ഭീഷണിയാവുന്നു. കൊടുവള്ളി ടൗണിൽ ഒരുപാട് മരങ്ങൾ ഇത്തരത്തിൽ ഭീഷണിയായി നില നിൽക്കുന്നുണ്ട്. കഴിഞ്ഞ മാസം ഈ മരത്തിനു തൊട്ടടുത്തുള്ള മരം പൊട്ടി റോഡിൽ പതിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് ഒന്നും സംഭവിക്കാതിരുന്നത്. പൊതു ജനങ്ങൾക്ക് ഭീഷണിയാവുന്ന മരങ്ങൾ മുറിച്ചു മാറ്റി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നു നാട്ടുകാർ പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only