02 January 2020

കൊടുവള്ളി നഗരത്തിൽ വൻ ജനപങ്കാളിത്തത്തോടെ മനുഷ്യചങ്ങലയും ബഹുജന ധർണ്ണയും(വിഷൻ ന്യൂസ്‌ 02/01/2020)
(VISION NEWS 02 January 2020)




കൊടുവള്ളി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക.ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുക ന എന്നാവശ്യ മുന്നയിച്ച് ഇന്ത്യൻ നാഷണൽ ലീഗ് കൊടുവള്ളി നഗരത്തിൽ മനുഷ്യചങ്ങലയും ബഹുജന ധർണ്ണയും നടത്തി. മനുഷ്യചങ്ങലയിൽ സംസ്ഥാന സെക്രട്ടറി മാരായ സി.പി.നാസർകോയ തങ്ങൾ.ഒ.പി.ഐ.കോയ എന്നിവർപ്രതിജ്ഞ ചൊല്ലി കൊടുത്തു.
യോഗത്തിൽ അബ്ദുല്ല കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുസ്തഫ അറക്കൽ മുഖ്യ പ്രഭാഷണം നടത്തി. എം എസ് മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. അബ്ദുൽ ബാരി ബാഖവി,സലീം അണ്ടോണ, കോതൂർ മുഹമ്മദ് ,ഇ സി.മുഹമ്മദ്, ഒ.പി.റഷീദ് ,റസിയ ഇബ്രാഹീം, വഹാബ് മണ്ണിൽക്കടവ്, റിട്ടേർഡ് പോലീസ് ഉദ്യോഗസ്ഥൻ പ്രേമൻ നെല്ലാങ്കണ്ടി, ബാപ്പു വാവാട്, മജീദ് പാലോളി താഴം, കരീം പുതുപ്പാടി.പി.സി വേലായുധൻ, കെ.ടി.സുനിൽ, അഷ്റഫ് വാവാട്,  വി.രവി എന്നിവർ പ്രസംഗിച്ചു.

Post a comment

Whatsapp Button works on Mobile Device only