പ്രവാസികൾക്ക് ഇൻഷുറൻസ് മൂന്നുമാസത്തിനകം ; പൊതുവിഷ യങ്ങൾ ചർച്ചചെയ്യാൻ ആഗോള ഹാക്കത്തൺ : മുഖ്യമന്ത്രി(വിഷൻ ന്യൂസ്‌ 04/01/2020)



 
കേരളത്തിന്റെ പൊതുവിഷയങ്ങൾ ചർച്ചചെയ്യാൻ ഈ വർഷം ആഗോള ഹാക്കത്തൺ (ആഗോള ആശയക്കൂട്ടായ്‌മ) സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരളത്തിന്റെ സാധ്യതകൾ, പ്രശ്നങ്ങൾ, പരിഹാരസാധ്യതകൾ എന്നിവയ്‌ക്ക്‌ ഊന്നൽ നൽകുന്നതാകും ആശയക്കൂട്ടായ്‌മയെന്ന്‌ ലോക കേരളസഭ സമ്മേളനത്തിൽ   മുഖ്യമന്ത്രി വ്യക്തമാക്കി. 

ലോകത്തെമ്പാടുമുള്ള പ്രവാസി പ്രൊഫഷണലുകളുടെ സമ്മേളനം സംഘടിപ്പിക്കും. ഇവരുടെ വൈദഗ്ധ്യവും നൈപുണ്യവും കേരളവികസനത്തിന്‌ ഉപയോഗിക്കും. ഓരോ മേഖലയ്‌ക്കും പ്രത്യേകം സമ്മേളനം സംഘടിപ്പിക്കാനാകുമോ എന്നതും പരിശോധിക്കും. ഇതിന് അമേരിക്ക, യൂറോപ്പ് ഉൾപ്പെടെയുള്ള മേഖലകളിലെ ലോക കേരളസഭാംഗങ്ങൾ അതത് മേഖലകളിൽ മുൻകൈയെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

ആഗോള പ്രവാസി രജിസ്റ്റർ തയ്യാറാക്കും. വിമാനത്താവളങ്ങൾ വഴിയുള്ള വിവരശേഖരണം അടക്കം പരിശോധിക്കും. യുവജനങ്ങളുടെ നേതൃപരമായ കഴിവുകൾ വർധിപ്പിക്കാൻ ലോകനിലവാരത്തിലുള്ള യൂത്ത് ലീഡർഷിപ് അക്കാദമി കേരളത്തിൽ സ്ഥാപിക്കും. ഇത് പ്രവാസികൾ സ്ഥാപിച്ചുതരുമെന്നാണ്‌ പ്രതീക്ഷ. സഹകരിക്കാൻ പ്രവാസികൾ മുന്നോട്ടുവന്നിട്ടുണ്ട്. 

പ്രവാസികൾക്ക് ഇൻഷുറൻസ് പദ്ധതി എന്ന നിർദേശം ഇൻഷുറൻസ് കമ്പനികളുമായും വിദഗ്ധരുമായും ചർച്ച ചെയ്ത്‌ മൂന്നുമാസത്തിനകം വ്യക്തമായ തീരുമാനത്തിലെത്തും. രണ്ട്‌ പദ്ധതി സർക്കാരിന്റെ പരിഗണനയിലുണ്ട്‌. ഒറ്റത്തവണ പ്രീമിയത്തിൽ ഗുരുതര രോഗങ്ങൾക്കും പ്രകൃതിദുരന്തങ്ങളിൽനിന്ന്‌ ജീവനും ആസ്‌തിക്കും സംരക്ഷണത്തിനുള്ള  ഇൻഷുറൻസ്‌ പദ്ധതികൾ പരിഗണനയിലുണ്ട്‌. പ്രവാസികൾ അവതരിപ്പിച്ച പ്രശ്നങ്ങളിലും നിർദേശങ്ങളിലും സർക്കാരിന്റെ കൃത്യമായ തുടർനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
    
Name

Health,7,Latest News,404,
ltr
item
VISION NEWS: പ്രവാസികൾക്ക് ഇൻഷുറൻസ് മൂന്നുമാസത്തിനകം ; പൊതുവിഷ യങ്ങൾ ചർച്ചചെയ്യാൻ ആഗോള ഹാക്കത്തൺ : മുഖ്യമന്ത്രി(വിഷൻ ന്യൂസ്‌ 04/01/2020)
പ്രവാസികൾക്ക് ഇൻഷുറൻസ് മൂന്നുമാസത്തിനകം ; പൊതുവിഷ യങ്ങൾ ചർച്ചചെയ്യാൻ ആഗോള ഹാക്കത്തൺ : മുഖ്യമന്ത്രി(വിഷൻ ന്യൂസ്‌ 04/01/2020)
VISION NEWS
https://www.visionnews.in/2020/01/04012020.html
https://www.visionnews.in/
https://www.visionnews.in/
https://www.visionnews.in/2020/01/04012020.html
true
6931876289475433389
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy