Monday, 6 January 2020

ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(വിഷൻ ന്യൂസ്‌ 07/01/2020)



ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സംഘടനക്ക് കീഴിയിലെ മുഴുവൻ കടകളും നാളെ തുറന്ന് പ്രവർത്തിക്കും. പണിമുടക്കിൽ വ്യാപാരികളെ സംരക്ഷിക്കുന്ന വിഷയങ്ങൾ ഒന്നും ഇല്ല. സർക്കാർ വ്യാപാരികളെ തൊഴിലാളികളായി അംഗീകരിക്കുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപ സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ തൊഴിലാളി ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് ട്രോഡ് യുണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാൽ, പണിമുടക്കിനോട് സഹകരിക്കില്ല എന്ന നിലപാടിലാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സർക്കാർ വ്യാപാരികളെ തൊഴിലാളികളായി അംഗീക്കരിക്കുന്നില്ല. വ്യാപാരികളുടെ സംരക്ഷണം കൂടി ഉറപ്പ് വരുത്തുന്നതായിരുന്നു പണിമുടക്ക് എങ്കിൽ പങ്കെടുക്കുമായിരുന്നു എന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു.

നിലവിൽ പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണ്. അതിനാൽ നാളെ കടകൾക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പ്ലാസ്റ്റിക്ക് നിരോധനത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകി. മാർച്ച് 31 വരെ പിഴശിക്ഷ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചത്.


Post a Comment

Whatsapp Button works on Mobile Device only