Wednesday, 8 January 2020

മോട്ടിവേഷൻ ക്ലാസ് ശ്രദ് ദേയമായി.(വിഷൻ ന്യൂസ്‌ 08/01/2020)



എളേറ്റിൽ - ഗോൾഡൻ ഹിൽസ് ആർട്സ് & സയൻസ് കോളേജിൽ സംഘടിപ്പിച്ച മോട്ടിവേഷൻ ക്യാമ്പ് ശ്രദ് ദേയമായി.ക്ലാസിന് കേരളത്തിലെ പ്രമുഖ മോട്ടിവേഷൻ ട്രൈനറും, പ്രഭാഷകനുമായ പി.എം.എ ഗഫൂർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ നല്ല സൗഹൃദങ്ങൾ സൂക്ഷിക്കുന്നവരും, നിലനിർത്തുന്നവരുമാവണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.കഴിഞ്ഞ കാലെത്തെ പഴിക്കാതെ രക്ഷിതാക്കൾക്കും, സഹപാഠികൾക്കും സന്തോഷം നൽകി സ്നേഹത്തിലൂടെ ജീവിക്കാൻ വിദ്യാർത്ഥികൾ ക്യാമ്പസിൽ നിന്ന് പഠിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ 
കെ.ഉസ്മാൻ കോയ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. കോളേജ് മാനേജർ എം.മുഹമ്മദലി മാസ്റ്റർ, വൈസ് പ്രിൻസിപ്പാൾ ചന്ദ്രൻ മാസ്റ്റർ, പ്രൊഫസർ പുരുഷോത്തമൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി പി.കെ നoഷീദ് സ്വാഗതവും യൂണിയൻ ചെയർമാൻ മുഹമ്മദ് ജസീൽ നന്ദിയും പറഞ്ഞു

Post a Comment

Whatsapp Button works on Mobile Device only