09 ജനുവരി 2020

യുദ്ധഭീതി ഒഴിഞ്ഞു; എണ്ണ വിലയും സ്വര്‍ണ വിലയും കുറഞ്ഞു(വിഷൻ ന്യൂസ്‌ 09/01/2020)
(VISION NEWS 09 ജനുവരി 2020)


ഇറാനെതിരെ തുടരാക്രമണം ഉണ്ടാകില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ എണ്ണ വില കുറയുന്നു. ക്രൂഡ് ഓയില്‍ വില ബാരലിന് 70ല്‍ നിന്നും ഇടിഞ്ഞ് 65.54 ഡോളറായി. മേഖലയില്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇന്ന് വിലയില്‍ കാര്യമായ മാറ്റമില്ല. കുത്തനെ ഉയര്‍ന്നിരുന്ന സ്വര്‍ണ വിലയുടെ കുതിപ്പും കുറഞ്ഞു.

ഇറാഖിലെ ഇറാന്റെ ആക്രമണത്തിന് ശേഷമാണ് എണ്ണ വിലയും സ്വര്‍ണ വിലയും കൂടിയത്. ഇറാന്റെ ആക്രമണത്തിനു തൊട്ടുപിന്നാലെ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ വിലവര്‍ധനയുണ്ടായി. ബാരലിന് 70 ഡോളറില്‍ കൂടുതലായിരുന്നു വില.

അതേസമയം യുദ്ധഭീതി ഒഴിഞ്ഞെങ്കിലും ഇന്നും ഇറാഖിലെ ബഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണമുണ്ടായി. ബഗ്ദാദിലെ സുരക്ഷാ മേഖലക്ക് സമീപമാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. യു.എസ് എംബസിക്ക് 100 മീറ്റര്‍ അടുത്തായി രണ്ട് റോക്കറ്റുകള്‍ പതിച്ചെന്ന് റിപ്പോര്‍ട്ടുകൾ. ആക്രമണം നടന്നതായി ഇറാഖ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആളപായമില്ലെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് സൂചന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only