Friday, 10 January 2020

പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് പ്രാദേശിക പഠന കേന്ദ്രങ്ങളുമായി എം ജെ ഹയർ സെക്കന്ററി സ്‌കൂൾ(വിഷൻ ന്യൂസ്‌ 10/01/2020)



 കൊടുവള്ളി :എം ജെ ഹയർ സെക്കന്ററി സ്‌കൂൾ എഡ്യു കെയറിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി  പ്രാദേശിക പഠന കേമ്പുകൾ ആരംഭിച്ചു. പതിമൂന്ന് സ്ഥലങ്ങളിലായി നടക്കുന്ന കേമ്പുകളുടെ പ്രാരംഭം കുറിച്ചത് പൂനൂർ ജി എം യു പി സ്‌കൂളിലാണ്. ജില്ലാ പഞ്ചായത്ത് മെമ്പറും എം ജെ യിലെ പൂർവ വിദ്യാർത്ഥിയുമായ നജീബ്‌ കാന്തപുരം ഉദ്‌ഘാടനം നിർവഹിച്ചു. ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ ടീച്ചർ അധ്യക്ഷത വഹിച്ചു. പി പി മുഹമ്മദ് ഇസ്മായിൽ, യു കെ റഫീഖ്, ഷാനവാസ് പൂനൂർ, പി സി അബ്ദുൽ ഗഫൂർ, സുബൈർ താന്നിയുള്ളതിൽ, ഷഫീഖ് കത്തറമ്മൽ, ഫസലുൽ ബാരി എന്നിവർ സംബന്ധിച്ചു. മുൻ വർഷങ്ങളിലേത് പോലെ തന്നെ കേമ്പുകൾ സജീവമാക്കാൻ രക്ഷിതാക്കളും രംഗത്തുണ്ട്.

Post a Comment

Whatsapp Button works on Mobile Device only