10 January 2020

കൊയപ്പ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് കിക്കോഫ്(വിഷൻ ന്യൂസ്‌ 10/01/2020)
(VISION NEWS 10 January 2020)



കൊടുവളളി: കൊയപ്പ സ്മാരക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി നിര്‍മിച്ച താത്കാലിക ഗാലറി  
കൊടുവള്ളി:ഒരുമാസം നീളുന്ന 37-ാമത് കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറിന് 10-ന് വെള്ളിയാഴ്ച കിക്കോഫ്. ലൈറ്റ്നിങ് സ്പോർട്സ് ക്ലബ്ബാണ് കേരളത്തിലെ പ്രധാന സെവൻസ് ഫുട്ബോൾ ടൂർണമെൻറുകളിലൊന്നായ കൊയപ്പ ഫുട്ബോളിന്റെ സംഘാടകർ. ടൂർണമെൻറിൽ കേരളത്തിനകത്തും പുറത്തുമുള്ള 24 പ്രമുഖ ടീമുകൾ പങ്കെടുക്കും. രാത്രി എട്ടിന് കാരാട്ട് റസാഖ് എം.എൽ.എ. ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. പി.ടി.എ. റഹീം എം.എൽ.എ. മുഖ്യാതിഥിയാകും.

പൂനൂർ പുഴയുടെ തീരത്ത് പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്ലിറ്റ് മിനി സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്. 10,000 പേർക്ക് ഇരുന്ന് കളി കാണാനുള്ള സൗകര്യങ്ങളാണ് ടൂർണമെൻറ്് കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.

മെഡിഗാർഡ് അരീക്കോട്, ഫിറ്റ് വെൽ കോഴിക്കോട്, സ്കൈ ബ്ലൂ എടപ്പാൾ, അൽ മിൻഹാൻ വളാഞ്ചേരി, സോക്കർ ഷൊർണ്ണൂർ, ഉഷ എഫ്.സി. തൃശൂർ, ലക്കി സോക്കർ ആലുവ, കെ.ആർ.എസ്. കോഴിക്കോട്, ബേസ് പെരുമ്പാവൂർ, ജവാഹർ മാവൂർ, സബാൻ കോട്ടക്കൽ, ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട്, റോയൽ ട്രാവൽസ് കലിക്കറ്റ്, കെ.എഫ്.സി. കാളികാവ്, എഫ്.സി. പെരിന്തൽമണ്ണ, ടൗൺ ടീം അരീക്കോട്, അൽ മദീന ചെർപ്പുളശ്ശേരി, സൂപ്പർ സ്റ്റുഡിയോ മലപ്പുറം, ഫിഫ മഞ്ചേരി, എ.എഫ്.സി. വയനാട്, എ.വൈ.സി. ഉച്ചാരക്കടവ്, ലൈറ്റ്നിങ് കൊടുവള്ളി, അഭിലാഷ് എഫ്.സി.കുപ്പോത്ത്, ജിംഖാന തൃശൂർ എന്നിവയാണ് ടൂർണമെന്റിൽ കളിക്കുന്ന ടീമുകൾ. ഓരോ ടീമിലും മൂന്നുവീതം വിദേശതാരങ്ങൾ കളിക്കുന്നുണ്ട്.

മെഡിഗാർഡ് അരീക്കോടും ഫിറ്റ് വെൽ കോഴിക്കോടും തമ്മിലാണ് ഉദ്ഘാടന മത്സരം. ക്വാർട്ടർ മത്സരങ്ങൾ 28 മുതൽ നടക്കും. സെമി ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ നടക്കും. ഏഴിനാണ് ഫൈനൽ മത്സരം നടക്കുക.

Post a comment

Whatsapp Button works on Mobile Device only