Friday, 10 January 2020

താമരശ്ശേരിയിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു(വിഷൻ ന്യൂസ്‌ 10/01/2020)






താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരി അമ്പായത്തോടിനടുത്ത പുല്ലാഞ്ഞിമേട്ടിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂടത്തായി അയനിക്കോട് ഈരൂട് ആനിത്തോട്ടത്തിൽ ഷാജു ജോസഫ് (55) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടേമുക്കാലിനാണ് അപകടമുണ്ടായത്. അപകടത്തിൽ പെട്ട ഷാജുവിനെ നാട്ടുകാർ താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബീന ജോർജ്ജിന്റ സഹോദരീ ഭർത്താവാണ് മരണപ്പെട്ട ഷാജു ജോസഫ്.

Post a Comment

Whatsapp Button works on Mobile Device only