10 January 2020

വരുന്നു,ഡിജിറ്റൽ വോട്ടർ സ്ലിപ്പ്(വിഷൻ ന്യൂസ്‌ 10/01/2020)
(VISION NEWS 10 January 2020)


ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് രാജ്യത്ത് ആദ്യമായി ഡൽഹി തിരഞ്ഞെടുപ്പിൽ ഉപയോഗിക്കും. നിർമിതബുദ്ധി സാങ്കേതികവിദ്യ 11 മണ്ഡലങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുക. മണ്ഡലങ്ങൾ പിന്നീടു നിശ്ചയിക്കും.

ക്യൂ ആർ കോഡുള്ള ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് പോളിങ് സ്റ്റേഷനിൽ സ്കാൻചെയ്യുമ്പോൾ എല്ലാ വിവരവും എളുപ്പത്തിൽ കിട്ടും. സാധാരണ വോട്ടർസ്ലിപ്പുമായി ബൂത്തിലെത്തുന്നവരുടെ പേരുവിവരം പട്ടിക നോക്കി കണ്ടെത്താനുള്ള കാലതാമസവും ഒഴിവാകും.

ഡിജിറ്റൽ വോട്ടർ സ്ലിപ്പിനു പ്രത്യേക ആപ് ഉണ്ടാകും. വോട്ടർക്ക് സ്വന്തം സ്മാർട്ട് ഫോണുമായി ബൂത്തിൽ നിശ്ചിതസ്ഥാനംവരെ പോകാം. ക്യൂആർ കോഡ് സ്കാൻ ചെയ്തുകഴിഞ്ഞാൽ ഫോൺ അവിടെ ഏൽപ്പിക്കണം.

Post a comment

Whatsapp Button works on Mobile Device only