11 January 2020

കൊയപ്പ ഫുട്ബോളിനെ നെഞ്ചിലേറ്റിയ ബാലകൃഷ്ണൻ മാഷിന്റെ കുട്ടികൾ ഈ ടൂർണമെന്റ് സമയത്തു വീണ്ടും ഒന്നിക്കുന്നു(വിഷൻ ന്യൂസ്‌ 11/01/2020)
(VISION NEWS 11 January 2020)






കൊടുവള്ളി :കാലിക്കറ്റ്‌ കോളേജ് കൊടുവള്ളി എന്ന പദം കേൾക്കുമ്പോൾ, ബാലകൃഷ്ണൻ മാസ്റ്റർ എന്ന ആ മനുഷ്യന്റെ മുഖം തെളിഞ്ഞു വരും, 
മാസ്റ്ററേ ഓർക്കുമ്പോൾ കൊയപ്പ ഫുട്ബോളും........, !!

അര നൂറ്റാണ്ടുകൾക്ക് മുൻപ്, കൊയപ്പാഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ,  ബൂട്ട് കെട്ടി കൊടുവള്ളിയിൽ എത്തിച്ചേരുകയും..... 
കൊടുവള്ളിയുടെ നിരക്ഷരാവസ്ഥ നിറഞ്ഞ കാലഘട്ടത്തിൽ, ഒരു ബെഞ്ചും ഡെസ്ക്കും മാത്രമായി, നമ്മുടെ നാടിനെ അക്ഷരങ്ങൾ പറഞ്ഞു പഠിപ്പിച്ചു ലളിതമായി തുടങ്ങി ... 
വിദ്യഭ്യാസത്തിൽ  മാത്രമല്ല, 
കലയും, കായികവും, സാംസ്കാരികവുമായ ഒരു പ്രസ്ഥാനമായി കാലിക്കറ്റ്‌ കോളേജ് എന്ന ഒരു പ്രസ്ഥാനമായി  വളർന്നു വന്നത് ചരിത്രം .....

നാലു പതിറ്റാണ്ടിനിടയിൽപഠിച്ചു  പടിയിറങ്ങിയ  പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ, 
 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുണ്ടതിൽ... 

ഇന്ന് ആ മാസ്റ്റർ ജീവിച്ചിരിപ്പില്ല, ഞങ്ങളുടെ ആ കോളേജും. 

പക്ഷെ, ഓർമ്മകൾ മരിക്കില്ലല്ലോ..?   

ഇന്ന്  11-1-2020..
 2002-2005 ഡിഗ്രീ ബാച്ച് ഒരു ഗേറ്റുഗെതർ വെച്ചിരിക്കുകയാണ്....

ആ ബാച്ചിൽ പഠിച്ച വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരുമിച്ചു കൂടുന്നു.......

സിറാസിന്റെ കൂടെ  ബാലകൃഷ്ണൻ മാസ്റ്ററേ അവസാനമായി സന്ദർശനം നടത്തിയ ദിവസത്തെ ഒരു രംഗം ഓർത്തുപോവുന്നു.... 

ഡയാലിസിസ് ചെയ്തു തളർന്ന മാഷിന് അന്ന്, ഒരു കാൽ മുറിക്കേണ്ടി വന്നതിനാൽ ജീവിതം ഒരു  വീൽ  ചെയറിൽ  മാത്രമായി ചുരുങ്ങിയിരുന്നു !

കയ്ച്ച ശക്തി 90%നഷ്ടമായിരുന്നു..... 

പക്ഷെ, 
ഞങ്ങൾ എത്തിയപ്പോൾ മാഷ് ഇംഗ്ളീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരം ടീവിയിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു ..  

 കാഴ്ചയില്ലാത്ത മനുഷ്യനെങ്ങിനെ കളി കാണുന്നു.... സംശയം ചോദിച്ച ഞങ്ങളോട് മാസ്റ്റർ പറഞ്ഞ മറുപടി ഞാൻ കമാൻട്രി കേൾക്കുകയാണെന്നാണ് !! 

അത്രക്കായിരുന്നു മാഷിന് ഫുട്ബാളിനോട് ഉള്ള സ്നേഹം, ആരാധന. 

ഒരിക്കൽ കൊയപ്പാ ഫുട്ബോൾ ചാമ്പ്യൻമാരായത് , 
മാഷിന്റെ സ്പോൺസർ ഷിപ്പിലുള്ള കാലിക്കറ്റ്‌ കോളേജ് കൊടുവള്ളി എന്ന ടീമായിരുന്നു.....

മാഷിന്റെ മരിക്കാത്ത ഓർമ്മകൾ നെഞ്ചിലേറ്റി, പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ഒത്തു കൂടുന്ന ഞങ്ങൾ ഫിക്സ് ചെയ്ത ദിവസത്തിന് തലേ ദിവസം  മുപ്പത്തി ഏഴാമത് കൊയപ്പാ ഫുട്ബാളിന് പന്തുരുളുന്ന ദിവസമായത് യാദൃശ്ചികം മാത്രം...

കടപ്പാട് :സമീർ ആപ്പിൾ

Post a comment

Whatsapp Button works on Mobile Device only