11 January 2020

ഫ്ളാറ്റുകളുടെ ആയുസ്സ് ഒടുങ്ങുന്നു.(വിഷൻ ന്യൂസ്‌ 11/01/2020)
(VISION NEWS 11 January 2020)



എറണാകുളം മരട് നഗരസഭയിലെ തീരപരിപാലന നിയമം ലംഘിച്ച് പണിത നാല് ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിൽ തകർക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലെത്തി. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യാണ് ആദ്യം വീഴുന്നത്. ശനിയാഴ്ച രാവിലെ 11-ന്. അര മണിക്കൂറിനകം ആൽഫ സെറീനിന്റെ രണ്ട് ടവറുകളും നിലംപതിക്കും. ഞായറാഴ്ച രാവിലെ 11-ന് ജെയിൻ കോറൽകോവും രണ്ടുമണിക്ക് ഗോൾഡൻ കായലോരവും തകർന്നുവീഴും. 

ഹോളിഫെയ്ത്ത് എച്ച്.ടു.ഒ., ആൽഫ സെറീൻ ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിലുള്ളവരെ ശനിയാഴ്ച രാവിലെ ഒമ്പതുമണിക്കു മുമ്പ് ഒഴിപ്പിക്കും. എട്ടു മുതൽ നാലു വരെ ഇത്രയും ഭാഗത്ത് നിരോധനാജ്ഞയുണ്ട്. 200 മീ. അകലെ നിന്ന് സ്ഫോടനങ്ങൾ കാണാൻ കഴിയും. പറക്കൽരഹിത മേഖല (നോ ഫ്ളൈ സോൺ) യാണിത്. ഒഴിപ്പിക്കുന്ന പ്രദേശത്ത് വ്യാഴാഴ്ച അടയാളമായി കൊടി വെച്ചുതുടങ്ങിയിരുന്നു. ഫ്രാറ്റുകൾ വീഴുമ്പോഴുള്ള പ്രകമ്പനം പഠിക്കാൻ ചെന്നൈ ഐ.ഐ.ടി. സംഘം എത്തി. ഇവർ ഇതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 

സ്ഫോടനസമയത്ത് ദേശീയപാതയിലെയും കുണ്ടന്നൂർ-തേവര റോഡ് എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെടും.

Post a comment

Whatsapp Button works on Mobile Device only