Friday, 10 January 2020

വാവാട് ക്ഷേത്രത്തില്‍ മോഷണം(വിഷൻ ന്യൂസ്‌ 11/01/2020)




കൊടുവള്ളി: വാവാട് തെയ്യത്തിൻകാവ് ഭഗവതിക്ഷേത്രത്തിൽ കള്ളൻ കയറി. വ്യാഴാഴ്ച രാത്രി ക്ഷേത്രത്തിലെ ഓഫീസിന്റെ വാതിൽ തകർത്താണ് കള്ളൻ അകത്തു കടന്നത്. ക്ഷേത്രംഓഫീസിലെ അലമാര, മേശ എന്നിവ തകർത്ത് ഇതിൽസൂക്ഷിച്ചിരുന്ന പണവും സ്വർണവുമാണ് കള്ളൻ എടുത്തുകൊണ്ടുപോയത്.
ഓഫീസിൽ സൂക്ഷിച്ച സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.

 ക്ഷേത്രത്തിലെ ഭണ്ഡാരംതുറന്ന് അതിലുണ്ടായിരുന്ന പണവും അല്ലാതെ ലഭിച്ച പണവുമെല്ലാം ഓഫീസിൽസൂക്ഷിച്ചതായിരുന്നു. ഇതും ഭക്തർ സമർപ്പിച്ച സ്വർണമാലയും മറ്റുമാണ് മോഷണംപോയത്. ചില്ലറനാണയങ്ങൾ ഓഫീസിൽതന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു.

 ക്ഷേത്രം സെക്രട്ടറി പൂക്കോട്ടിൽ നാരായണൻ വെള്ളിയാഴ്ച രാവിലെ ഏഴോടെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊടുവള്ളി സി.ഐ. പി. ചന്ദ്രമോഹൻ, എസ്.ഐ. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി.

Post a Comment

Whatsapp Button works on Mobile Device only