Saturday, 11 January 2020

കാലിക്കറ്റ് ഫ്ലവർഷോ : കാഴ്ചവിരുന്നിനൊപ്പം കലാസ്വാദനവും(വിഷൻ ന്യൂസ്‌ 12/01/2020)



പൂക്കളുടെ ഭംഗിനുകർന്ന് നടക്കുമ്പോൾ കലാപരിപാടികൾ കൂടി ആസ്വദിച്ചാലോ...കാലിക്കറ്റ് അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റി ബീച്ച് മറൈൻ ഗ്രൗണ്ടിൽ നടത്തുന്ന കാലിക്കറ്റ് ഫ്ലവർ ഷോയ്ക്കെത്തുന്നവരെയാണ് പലതരം പരിപാടികൾ കാത്തിരിക്കുന്നത്. കോഴിക്കോട്ടെ സംഗീതപ്രതിഭകളാണ് മിക്കദിവസവും വൈകീട്ട് ആറിന് ശേഷം സംഗീതപരിപാടികളുമായി എത്തുന്നത്.


ശനിയാഴ്ച മണിദാസും സംഘവും ചേർന്ന് മണിമാൻഷോ നടത്തി. സൊസൈറ്റി വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരൻ ഉദ്ഘാടനംചെയ്തു. കൗൺസിലർ പി. കിഷൻചന്ദ്, എം. രാജൻ, നയൻ ജെ. ഷാ, എം. അരവിന്ദാക്ഷൻ, കെ.എ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. ഞായറാഴ്ച സുനിൽകുമാറും സംഘവും ഓർക്കസ്ട്ര ഒരുക്കും. മീഡിയസെന്റർ കളക്ടർ എസ്. സാംബശിവറാവു ഉദ്ഘാടനം ചെയ്തു.

പലതരത്തിലുള്ള പൂക്കളാണ് ഫ്ലവർഷോയിലുള്ളത്. പനിനീർപ്പൂ, ചെമ്പരത്തി, ജറപറ, ബോൺസായി, ബോഗൺവില്ല തുടങ്ങിയവയ്ക്കൊപ്പം പച്ചക്കറിത്തൈകളും ഉണ്ട്. വിത്തുകളും കാർഷികോപകരണങ്ങളുമെല്ലാമുണ്ട്. 19-ന് സമാപിക്കും. രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയാണ് സമയം.


Post a Comment

Whatsapp Button works on Mobile Device only