12 ജനുവരി 2020

കിറുകൃത്യം: മരടിലെ ജെയ്‌ൻ കോറൽ കോവ്‌ നിലംപതിച്ചു; മൂന്നാം ദൗതവ്യം വിജയം(വിഷൻ ന്യൂസ്‌ 12/01/2020)
(VISION NEWS 12 ജനുവരി 2020)കൊച്ചി: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ചു പണിതുയർത്തിയ ഫ്ലാറ്റുകളിൽ ഒന്നായ ജെയ്‌ൻ കോറൽ കോവ്‌ മണ്ണടിഞ്ഞു. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഫ്ലാറ്റ് തകർത്തത്. ഫ്ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപവാസികളെയും റോഡുകളിലെ കാഴ്ചക്കാരേയും മാറ്റിയിരുന്നു. ഫ്ലാറ്റുകള്‍ തകര്‍ന്നുവീഴുമ്പോഴുള്ള പൊടി 50 മീറ്റര്‍ ചുറ്റളവില്‍ നിറഞ്ഞു. വൻ ജനക്കൂട്ടമാണ് സ്ഫോടനം കാണാൻ കൊച്ചിയിൽ തടിച്ചുകൂടിയത്.

കണ്ണാടിക്കാട്ടുള്ള 16 നില ഗോൾഡൻ കായലോരം പകൽ രണ്ടിനും നിലംപൊത്തും. ഇരുഫ്ളാറ്റുകളും നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു കളയേണ്ട ചുമതല എഡിഫസ് എഞ്ചിനീയറിംഗ് എന്ന കമ്പനിക്കാണ്. ഇവരാണ് ഇന്നലെ എച്ച്2ഒ ഫ്ളാറ്റും പൊളിച്ചത്.

ജെയിൻ കോറൽ കോവിൽ 372.8 കിലോ സ്‌ഫോടകവസ്‌തുക്കളാണ്‌ ഉപയോഗിച്ചത്‌. ഗോൾഡൻ കായലോരത്തിലും ഇത്രയുംതന്നെ ഇപയോഗിക്കും. രണ്ട്‌ ഫ്ലാറ്റും വീഴുന്നതോടെ തീരദേശ നിയന്ത്രണചട്ടം ലംഘിച്ചതായി കണ്ടെത്തി സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട നാല്‌ ഫ്ലാറ്റും മരടിൽ ഇല്ലാതാകും.

ആയിരത്തോളം പൊലീസുകാരെ സുരക്ഷ,ഗതാഗത ക്രമീകരണങ്ങൾക്കായി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 122 അപ്പാര്‍ട്ട്മെന്‍റുകളോട് കൂടിയ ജെയ്ന്‍ കോറല്‍ കോവ് രാവിലെ 11 മണിക്കും 54 അപ്പാര്‍ട്ട്മെന്‍റുകളോട് കൂടിയ ഗോള്‍ഡന്‍ കായലോരം ഉച്ചയ്ക്ക് രണ്ട് മണിയ്ക്കും നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കും. എച്ച്ടുഒ ഫ്ളാറ്റ് വിജയകരമായി തകര്‍ത്ത എഡിഫൈസ് കമ്പനിക്കാണ് രണ്ട് ഫ്ളാറ്റുകളും പൊളിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only