13 January 2020

കാട്ടുതീയില്‍ വലഞ്ഞ വന്യജീവികള്‍ക്ക് ആകാശത്തുനിന്ന് ക്യാരറ്റും മധുരക്കിഴങ്ങും(വിഷൻ ന്യൂസ്‌ 13/01/2020)
(VISION NEWS 13 January 2020)



മെൽബൺ: കാട്ടുതീ മൂലം ഭക്ഷണം കിട്ടാതെ വലഞ്ഞ ഓസ്ട്രേലിയയിലെ വന്യജീവികൾക്ക് ആകാശത്തുനിന്ന് ഭക്ഷണം വിതറിന്യൂ സൗത്ത് വെയ്ൽസ് നാഷണൽ പാർക്ക് ജീവനക്കാരും വന്യജീവി സംരക്ഷണ പ്രവർത്തകരും. കാട്ടുതീ ബാധിച്ച മേഖലകളിൽ ഹെലികോപ്റ്ററുകളിൽ നിന്നാണ് പ്രവർത്തകൾ ക്യാരറ്റും മധുരകിഴങ്ങളുകളും നിക്ഷേപിച്ചത്. ആയിരക്കണക്കിന്കിലോ പച്ചക്കറികളാണ് ഇത്തരത്തിൽ മൃഗങ്ങൾക്കായി വനപ്രദേശത്ത്നിക്ഷേപിച്ചത്.  ഹെലികോപ്റ്ററിൽ നിന്ന് വന്യജീവികൾക്ക് പച്ചക്കറികൾ ഇട്ടുകൊടുക്കുന്ന ചിത്രം ന്യൂ സൗത്ത് വെയ്ൽസ് ഊർജ്ജ മന്ത്രി മാറ്റ് കെയ്ൻ ട്വീറ്റ് ചെയ്തു. ദേശീയ ഉദ്യാനത്തിലെ ജീവനക്കാർ ആയിരക്കണക്കിന് കണക്കിന് കിലോ ഭക്ഷണം, പ്രധാനമായും മധുരക്കിഴങ്ങും ക്യരറ്റും ഹെലികോപ്റ്ററിൽ നിന്ന് ഇട്ടുകൊടുക്കുന്നു എന്ന തലക്കെട്ടൊടെ അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തത്. സന്തുഷ്ടരായ ഉപഭോക്താക്കൾ എന്ന തലക്കെട്ടൊടെ പച്ചക്കറികൾ കഴിക്കുന്ന വന്യജീവികളുടെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.  വന്യജീവികൾക്ക് ഭക്ഷണം നൽകിയ നടപടിക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. ദേശീയ ഉദ്യാനജീവനക്കാരെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. 2019 സെപ്റ്റംബറിലാണ് ഓസ്ട്രേലിയയിൽ കാട്ടുതീ റിപ്പോർട്ട്ചെയ്യപ്പെടുന്നത്. നാലുമാസം പിന്നിട്ട് 2020 ജനുവരി എത്തിയിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല.  ഇതിനോടകം തന്നെ 50 കോടിയോളം മൃഗങ്ങളാണ് കാട്ടുതീയിൽ വെണ്ണീറായതെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയയിൽ മാത്രം കണ്ടുവരുന്ന കങ്കാരുക്കളും കോലകളും അടക്കം നിരവധി ഇനങ്ങളിൽപ്പെട്ടപക്ഷികളും ഉരഗങ്ങളും സസ്തനികളും ചത്തിട്ടുണ്ടെന്നാണ് സിഡ്നി യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.   

Post a comment

Whatsapp Button works on Mobile Device only