Monday, 13 January 2020

എം എഫ് എ സംഘടിപ്പിച്ച ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു(വിഷൻ ന്യൂസ്‌ 14/01/2020)
(വിഷൻ ന്യൂസ് Monday, 13 January 2020)



പതിമംഗലം:കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ
മലർവാടി ഫുട്ബോൾ അക്കാദമി സംഘടിപ്പിച്ച ഉപജില്ലാ സ്‌കൂൾ തല ഫുട്ബോൾ ചാംമ്പ്യൻഷിപ്പും ഈവനിംഗ് ഫൈവ്‌സ് ടൂർണമെന്റും സമാപിച്ചു.
എൽ പി വിഭാഗത്തിൽ മാക്കൂട്ടം എ എം യു പി സ്‌കൂളിനെ പരാജയപ്പെടുത്തി അൽ ജൗഹർ പബ്ലിക്ക് സ്‌കൂൾ പതിമംഗലം,
യു പി വിഭാഗത്തിൽ മാക്കൂട്ടം എ എം യു പി സ്‌കൂളിനെ പരാജയപ്പെടുത്തി മർക്കസ് എച്ച് എസ് എസ് കാരന്തൂർ,
ഈവനിംഗ് ഫൈവ്‌സിൽ യുണൈറ്റഡ് എഫ് സി ആരാമ്പ്രത്തെ പരാജയപ്പെടുത്തി സോൾജിയേഴ്‌സ് എഫ് സി ആരാമ്പ്രം എന്നിവർ ജേതാക്കളായി.

പരിപാടിയിൽ പ്രദേശത്തെ ഉന്നത നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു.
സമ്മാനദാന ചടങ്ങ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സുനിത ഉദ്‌ഘാടനം ചെയ്തു.കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ അധ്യക്ഷത വഹിച്ചു.കുരുവട്ടൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അപ്പുക്കുട്ടൻ
സമ്മാനദാനം നിർവ്വഹിച്ചു.
കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി കോയ,
പി പവിത്രൻ
വാർഡ് മെമ്പർ എ കെ ഷൗക്കത്തലി.നിയാസ് റഹ്മാൻ എന്നിവർ ആശംസകളറിയിച്ചു.
ഹംസ കെ സി,മുസ്തഫ മണ്ണത്ത്,അഷ്റഫ് എം പി,ഇഖ്ബാൽ എം പി,സിദ്ധിഖ് ഹിമാലയ,
സലീം എം എം, രജിൻ വിജയൻ.റസാഖ് സി,ഉസ്മാൻ എം എം,അബൂബക്കർ ടി കെ, ഫൈസൽ എം,മുസ്തഫ എ പി,മുഫീസ് യു, ഫാസിൽ എം,എം പി ഫവാസ്,യൂസുഫ് സി ടി ആയിശ. എം.എം എന്നിവർ സംബന്ധിച്ചു.
അഷ്റഫ് കൂടത്താൾ സ്വാഗതവും അഷ്റഫ് മണ്ണത്ത് നന്ദിയും പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only