16 January 2020

പാരാ ജമ്പിങ്ങിൽ താരമായ ഫർസാന റഫീഖിന് വാദിഹുദയുടെ ആദരം(വിഷൻ ന്യൂസ്‌ 16/01/2020)
(VISION NEWS 16 January 2020)



ഓമശ്ശേരി. ആഗ്രയിൽ വെച്ച് നടന്ന എൻ സി സി കേഡറ്റുകൾക്കുള്ള പരിശീലനത്തിൽ  12000 അടി ഉയരത്തിൽ നിന്നും പാരാ ജമ്പിങ് നടത്തി കേരളത്തിന്റെ അഭിമാനമായ ഫർസാന റഫീഖിനെ ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂളും വാദിഹുദ ഹൈസ്കൂളും ചേർന്ന് അനുമോദിച്ചു. കക്കാടംപൊയിൽ സ്വദേശികളായ റഫീഖ് കപൂർ നിഷ ദമ്പതികളുടെ മൂത്ത മകളാണ് ഈ മിടുക്കി. 
മാനേജർ എ കെ അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ടുമാരായ ഐ പി നാസർ കെ അബ്ദുൽ ലത്തീഫ് എന്നിവർ ചേർന്ന് ഉപഹാരം നൽകി. എ പി മൂസ, സുൽഫിക്കർ അമ്പലക്കണ്ടി, പി കെ സൗദ, അഖിൽ ജോസ്, അഷ്‌റഫ്‌ മാണിക്കോത്ത്, കെ സി ശാദുലി, പി സി അസീസ് സംസാരിച്ചു. 


Post a comment

Whatsapp Button works on Mobile Device only