16 January 2020

വലിയപറമ്പ് സ്കൂളിൽ ഹൈ ടെക് ലാബ് ഉദ്ഘാടനം ചെയ്‌തു(വിഷൻ ന്യൂസ്‌ 16/01/2020)
(VISION NEWS 16 January 2020)





കൊടുവള്ളി :വലിയപറമ്പ്  എ.എം.യു .പി സ്കൂളിൽ ഹൈടെക് ലാബ് കാരാട്ട് റസാഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഹുസൈൻ അധ്യക്ഷനായി.മുൻ പ്രധാന അധ്യാപകൻ ഒ.പി. മജീദ് സംഭാവന ചെയ്ത റീഡിംഗ് റൂമിന്റെ ഉദ്ഘാടനം കോഴിക്കോട്  ഡി.ഡി.ഇ. വി.പി.മിനിയും വലിപറമ്പ് സർവ്വീസ് സഹകരണബാങ്ക് സംഭാവന ചെയ്ത    
ഇൻവർട്ടറിന്റെ ഉദ്ഘാടനം പി.ടി.അബ്ദുൽ കരീമും നിർവഹിച്ചു. കെ.കെ.എ.ജബ്ബാർ, വി.എം.മെഹറലി, ഡി.എ.മജീദ്, സലാംപാറക്കണ്ടി, ഗീരീഷ് വലിയപറമ്പ്, ഒ.പി.മജീദ്, ഡി.സി.രമേശ്കുമാർ, പി.ഡി.നാസർ എന്നിവർ സംസാരിച്ചു.അബൂബക്കർ കുണ്ടായി  ബോധവത്കരണ ക്ലാസ് എടുത്തു.

Post a comment

Whatsapp Button works on Mobile Device only