12 ജനുവരി 2020

മലബാർ ഫെസ്റ്റിവൽ ജനുവരി 17 മുതൽ(വിഷൻ ന്യൂസ്‌ 12/01/2020)
(VISION NEWS 12 ജനുവരി 2020)മുക്കം: കാർഷിക- വാണിജ്യ-ടൂറിസം മേള 'മലബാർ ഫെസ്റ്റിവൽ ' ജനുവരി 17-മുതൽ ഫെബ്രുവരി 09-വരെ അഗസ്ത്യൻമുഴിയിലെ തൊണ്ടിമ്മൽ ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും.

കാർഷിക- വാണിജ്യ-ശാസ്ത്ര പ്രദർശനം, പുഷ്പോത്സവം, ടൂറിസം മേള, സാംസ്കാരിക പരിപാടികൾ, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് ഫെസ്റ്റ്, പെറ്റ്സ് ഷോ, ഫോട്ടോ എക്സിബിഷൻ, ഫുഡ് കോർട്ട്,  ജല വിനോദങ്ങൾ തുടങ്ങിയവ മുന്നാഴ്ചത്തെ മേളയുടെ ഭാഗമായുണ്ടാകും.

ജനകീയ പങ്കാളിത്തത്തോടെ മലബാർ ടൂറിസം സൊസൈറ്റിയും ഇൻസൈറ്റ് തിരുവമ്പാടിയുമാണ് മലബാർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

 മേളയിൽ നിന്നുള്ള വരുമാനം വൃക്കരോഗികളുടെ ചികിത്സയ്ക്കായി നൽകും.

മലയോര മേഖലയിലെ കാർഷിക ഉത്പന്നങ്ങളുടെ വിപണനവും ടൂറിസം വികസനവുമാണ് മലബാർ ഫെസ്റ്റിവലിന്റെ മുഖ്യലക്ഷ്യം.

'ലോവർ വയനാട് ഗ്രീൻ സോൺ' എന്ന പേരിൽ ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പുറത്തുള്ളവർക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

മുക്കത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ അജു എമ്മാനുവൽ, സ്വരാജ്, ടീന സ്വരാജ്, കെ ടി നളേശൻ, ദിനേശ് കാരശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only