10 January 2020

ലാൻഡ്‌മാർക്ക് ബിൽഡേഴ്സ് ഇൻവെസ്റ്റ്‌മെന്റ് കോൺക്ലേവിന് നോളജ് സിറ്റിയിൽ തുടക്കമായി
(VISION NEWS 10 January 2020)




അടിവാരം:കാലിക്കറ്റ് ലാൻഡ്‌മാർക്ക് ബിൽഡേഴ്സ് ഇൻവെസ്റ്റ്റ്മെന്റ് കോൺക്ലേവിന് മർകസ് നോളജ് സിറ്റിയിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന കോൺക്ലേവിൽ മർകസ് നോളജ് സിറ്റിയിൽ ഒരുങ്ങുന്ന ലാൻഡ്‌മാർക്ക് വില്ലേജിനെ കുറിച്ചും അടിവാരത്ത് ലാൻഡ് മാർക്ക് ഒരുക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എന്റര്‍ടൈന്‍മെന്റ്  പ്രോജക്റ്റായ ലാന്‍ഡ്മാര്‍ക്ക് എന്റര്‍ടൈന്‍മെന്റ് സിറ്റിയെ കുറിച്ചും കുടുതൽ അറിയാനും സ്വപ്നനഭവനം സ്വന്തമാക്കാനും അവസരമുണ്ട്. അടിവാരം പ്രദേശത്തെ ആഗോള നഗര ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന  അത്തരമൊരു  സുപ്രധാന കാൽവെപ്പിനാണ് ലാൻഡ്‌മാർക്ക് ഒരുങ്ങുന്നത്. ലാന്‍ഡ്മാര്‍ക്ക് എന്റര്‍ടൈന്‍മെന്റ് സിറ്റി ഈ പ്രദേശത്തെ ലോക പ്രശസ്ത ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കും. അമ്യൂസ്‌മെന്റ് പാർക്ക്, ഇൻഡോർ, ഔട്ട്‌ഡോർ റൈഡുകൾ, വാട്ടർ തീം പാർക്ക്, റൈഡുകൾ, സ്കേറ്റിംഗ് റിംഗ്, മാൾ, മൾട്ടിപ്ലക്‌സ്, സുഗന്ധവ്യഞ്ജന ഗ്രാമം, സാംസ്കാരിക ഗ്രാമം, സ്‌പോർട്‌സ് അരീന, സ്റ്റാർ റിസോർട്ടുകൾ, തീം തെരുവുകൾ, പ്രശസ്ത അന്താരാഷ്ട്ര, ആഭ്യന്തര കമ്പനികളുടെ ഔട്ട്‌ലെറ്റുകളുള്ള ഷോപ്പിംഗ് ഏരിയ, ഫുഡ് കോർട്ടുകൾ തുടങ്ങിയവ എന്റര്‍ടൈന്‍മെന്റ് സിറ്റിയിൽ ഉണ്ടാകും 

Post a comment

Whatsapp Button works on Mobile Device only