Thursday, 2 January 2020

അനുഗ്രഹ കലാ സാംസ്കാരിക വേദിയുടെ സഹകരണത്തോടെ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ CDS വയോജനങ്ങളുടെയും ബാലസഭ കുട്ടികളുടെയും സംഗമം സംഘടിപ്പിച്ചു(വിഷൻ ന്യൂസ്‌ 02/01/2020)



കഥ മര തണലിൽ  എന്ന പേരിൽ
നമ്മുടെ നാട്ടിലെ പഴയ തലമുറ നമ്മുടെ കുരുന്നുകളുടെ കൂടെ ഒത്തിരി നേരം  ചിലവഴിക്കുക എന്ന ലക്ഷ്യത്തോടെ കച്ചേരിമുക്ക് അങ്കണവാടി പരിസരത്ത്‌ വെച്ചു നടത്തിയ പരിപാടിയിൽ പ്രദേശത്തെ നിരവധി വായോ ജനങ്ങളും കുട്ടികളും പങ്കെടുത്തു .. 
  ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ ശ്രീജ സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങ് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് N C ഉസൈൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.
M J സ്കൂൾ അധ്യാപകൻ സിദ്ധീഖ് പരിപാടി നിയന്ത്രിച്ചു 
വാർഡ് മെമ്പർ രജ്‌ന ,CDS ബ്ലോക്ക് കോ ഓഡിനേറ്റർ നീന ,സാമൂഹ്യ ഉപസമിതി കൺവീനർ ശ്യാമള, ഗഫൂർ വി കെ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിന് സി ടി എസ് ചെയർപേഴ്സൺ ജസീറ എൻ പി സ്സ്വാഗതവും സാലിഹ് മയൂരി നന്ദിയും പറഞ്ഞു

Post a Comment

Whatsapp Button works on Mobile Device only