Wednesday, 1 January 2020

അവധിക്കാല ഉത്സവം തീർത്ത് Sky ആലവട്ടം ദ്വിദിന ക്യാമ്പ് സമാപിച്ചു(വിഷൻ ന്യൂസ്‌ 02/01/2020)
(വിഷൻ ന്യൂസ് Wednesday, 1 January 2020)




ആവി ലോറ:
           ഒരുമിച്ച് പഠിക്കുന്ന കൂട്ടുകാർ ആടിയും, പാടിയും,  വരച്ചും, കളിച്ചും,  ഉണ്ടും, ഉറങ്ങിയും ഒരുമിച്ച് ക്രിസ്തുമസ്സ് അവധിക്കാലത്ത് സ്വന്തം വിദ്യാലയങ്കണത്തിൽ കൂട്ടുകൂടി. ആ വിലോറ എം.എം ഏ.യു.പി സ്ക്കൂളിന്റെ Sky ആലവട്ടം ക്യാമ്പിലൂടെ .
  പാട്ടും കവിതയുമൊക്കെയായി കൂടെ കവി രഘുനാഥൻ കൊളത്തൂരും, നാടൻ പാട്ടുകാരൻ മജീഷ് കാരയാടും അവരുടെ  ആട്ടത്തിനും, പാട്ടിനും നേതൃത്തം നൽകി.
  ക്ലാസ് മുറിയിലെ ഗണിതത്തെ ലളിതമാക്കി നൽകി സംസ്ഥാന പാഠപുസ്തക നിർമ്മാണ സമിതി അംഗം പ്രഭാകരൻ മാഷും  മാതൃഭാഷ പോലെ ഇംഗ്ലീഷിനെ ഈ സിയാക്കി ചേളന്നൂർ മുൻ ബി.പി.ഒ ഗിരീഷ് ചേളന്നൂരും  സയൻസിന്റെ വിസ്മയങ്ങൾ പകർന്നു നൽകി മൊയ്തീൻ മാഷ് കാക്കൂരും, വലയസൂര്യൻഎങ്ങനെയെന്നും, എങ്ങനെ  കാണാമെന്നും  താരാപഥത്തിലെ കൗതുകങ്ങളും, അറിവുകളും പകർന്നു നൽകി റിട്ട. HM വിഘ്നേശ്വരൻ മാഷും ക്യാമ്പിനെ വേറിട്ട അനുഭവം തന്നെയാക്കി.
    യോഗയും, മെഡിറ്റേഷനും  പകർന്ന് ഭക്തവത്സലൻ കൊടുവള്ളി കുട്ടികളിൽ പുത്തനുണർവ്വ് തന്നെ ഉണ്ടാക്കി.
  കുട്ടികളിലെ വ്യക്തിത്ത വികാസം രൂപപ്പെടുന്ന വഴികൾ അവരുടെപ്രവർത്തനങ്ങളിലൂടെ ബേബി പന്നൂർ ബോധ്യപ്പെടുത്തി. വരയും, വർണ്ണങ്ങളുമായി ദേവരാജൻ ചിത്രമെഴുത്തിന് നേതൃത്തം നൽകി. രക്ഷിതാക്കളും, അധ്യാപകരും ഒരേ മനസ്സോടെ പ്രവർത്തിച്ചപ്പോൾ SKYആലവട്ടം 2019 പേരുപോലെ തന്നെ ഒരുത്സവം തന്നെയായി. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ മൊയ്തീൻ ഹാജി നിർവ്വഹിച്ചു  ഹെഡ്മാസ്റ്റർ കെ.പി അബ്ദുറഹിമാൻ സ്വാഗതവും, പി.ടി.എ പ്രസിഡന്റ് കെ.കെ.ഗഫൂർ മാസ്റ്റർ അധ്യക്ഷതയും വഹിച്ചു. കൊടുവള്ളി എഇ ഒ വി.മുരളീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ഭക്തവത്സലർ മാസ്റ്റർ Sky പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം കെ.എം ആശിക് റഹ്മാൻ,ഒ.പി. ആമിന ടീച്ചർ, കെ കാ തർ മാസ്റ്റർ, എം.കെ ഡെയ്സിടീച്ചർ പി സുധീശൻ മാസ്റ്റർ കെ.ടി.അബ്ദുറഹിമാൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.ടി.പി.സലിം മാസ്റ്റർ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.

Post a Comment

Whatsapp Button works on Mobile Device only