13 May 2020

യുവതയുടെ സമര സാക്ഷ്യത്തിന് 17 വയസ്സ് സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു
(VISION NEWS 13 May 2020)




കോഴിക്കോട് : "മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത്" എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കടന്നു വന്ന വിപ്ലവ യുവജന പ്രസ്ഥാനത്തിന് ഇന്ന് പതിനേഴ് വയസ്സ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കോഴിക്കോട് ജില്ലയിൽ പതിനേഴാം സ്ഥാപക ദിനം ആചരിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും, പ്രതിജ്ഞ പുതുക്കുകയും ചെയ്തു. ജില്ലാതല ഉദ്ഘാടനം പാലേരിയിൽ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഒ.കെ. ഫാരിസ് നിർവഹിച്ചു. സോളിഡാരിറ്റി പാലേരി ഏരിയ പ്രസിഡന്റ് അബ്ദുൽ ബാരി, ചെറിയ കുമ്പളം യൂണിറ്റ് പ്രസിഡന്റ് ഉബൈദ് എന്നിവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only