12 May 2020

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1831 കേസുകള്‍; 2065 അറസ്റ്റ്; പിടിച്ചെടുത്തത് 1081 വാഹനങ്ങള്‍
(VISION NEWS 12 May 2020)

​   
നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1831 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2065 പേരാണ്. 1081 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1660 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ജില്ല തിരിച്ചുള്ള കണക്ക് കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍

തിരുവനന്തപുരം സിറ്റി - 53, 47, 31 തിരുവനന്തപുരം റൂറല്‍ - 230, 229, 157 കൊല്ലം സിറ്റി - 237, 280, 166 കൊല്ലം റൂറല്‍ - 83, 121, 83
പത്തനംതിട്ട - 223, 261, 177 ആലപ്പുഴ- 42, 59, 16 കോട്ടയം - 78, 202, 13 ഇടുക്കി - 164, 93, 52 എറണാകുളം സിറ്റി - 30, 68, 12 എറണാകുളം റൂറല്‍ - 94, 158, 76 തൃശൂര്‍ സിറ്റി - 53, 81, 36 തൃശൂര്‍ റൂറല്‍ - 41, 57, 20 പാലക്കാട് - 64, 88, 36 മലപ്പുറം - 66, 137, 48 കോഴിക്കോട് സിറ്റി - 71, 71, 56 
കോഴിക്കോട് റൂറല്‍ - 121, 14, 6 വയനാട് - 118, 18, 77 കണ്ണൂര്‍ - 55, 61, 18 കാസര്‍ഗോഡ് - 8, 20, 1

Post a comment

Whatsapp Button works on Mobile Device only