11 May 2020

കോവിഡ് 19 പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ 250 ഓളം ഭക്ഷ്യ കിറ്റ് വിതരണം നടത്തി: അമിഗോസ് നീലേശ്വരം
(VISION NEWS 11 May 2020)


മുക്കം: അമിഗോസ് നീലേശ്വരം (ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് വെൽഫെയർ ക്ലബ്ബ്) പത്താം വാര്‍ഷികത്തോടനുബന്ധിച്ച് Covid19 പശ്ചാത്തലത്തില്‍ സമീപ പ്രദേശത്തെ 250 ഓളം വീട്ടുകാര്‍ക്ക് ഭക്ഷണകിറ്റ് വിതരണം നടത്തി.

കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങൾ പരിപൂര്‍ണമായും പാലിച്ചുകൊണ്ട് ക്ലബ്ബ് മെമ്പര്‍മാര്‍ ഭക്ഷ്യ കിറ്റ് വീടുകളില്‍ എത്തിച്ചു കൊടുത്തു.

അമിഗോസിന്റെ പ്രവര്‍ത്തകരുടെയും നാട്ടിലെ നല്ലവരായ സുഹൃത്തുക്കളുടെയും പ്രവാസി സഹോദരൻമാരുടെയും സഹായം കൊണ്ട് സ്വരൂപിച്ച പണം കൊണ്ട് ഇത്തരത്തില്‍ നല്ല ഒരു പ്രവര്‍ത്തനം അമിഗോസിന് നടപ്പിലാക്കാന്‍ സാധിച്ചു. സഹായ സഹകരണങ്ങൾ നല്‍കിയ മുഴുവന്‍ പ്രവര്‍ത്തകർക്കും അമിഗോസിന്റെ നന്ദിയും അറിയിക്കുന്നു.

Post a comment

Whatsapp Button works on Mobile Device only