04 May 2020

ആശ്വാസദിനം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല; 61 പേര്‍ക്ക് രോഗമുക്തി
(VISION NEWS 04 May 2020)



സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം. ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല. അതെ സമയം 61 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇനി 34 രോഗികൾ മാത്രമാണ് സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത്. 21721 പേരാണ് നിലവില്‍ കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21352 പേര്‍ വീടുകളിലും 372 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 84 ഹോട്ട് സ്പോട്ടുകളാണ് ഇത് വരെ സംസ്ഥാനത്തുള്ളത്. പുതിയതായി ഹോട്ട് സ്പോട്ടുകളൊന്നുമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only