06 May 2020

ഇന്ന് ആശ്വാസദിനം; സംസ്ഥാനത്ത് ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല
(VISION NEWS 06 May 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് വീണ്ടും ആശ്വാസദിനം. ഇന്ന് സംസ്ഥാനത്ത് ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല. ഏഴ് പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. കോട്ടയത്ത് 6 പേരും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് കോവിഡ് നെഗറ്റീവായത്. നിലവില്‍ 30 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 502 പേര്‍ക്കാണ് സംസ്ഥാനത്ത് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 14760 നിരീക്ഷണത്തിലാണ്. ഇതില്‍ 14402 വീടുകളിലും 268 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. 34599 സാമ്പിളുകളാണ് ഇത് വരെ പരിശോധിച്ചത്. ഇതില്‍ 34063 സാമ്പിളുകള്‍ രോഗബാധയില്ലെന്ന് തെളിഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് കോവിഡ് രോഗികളുള്ളത്. എട്ട് ജില്ലകള്‍ കോവിഡ് മുക്തമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only