09 May 2020

​കേരളത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് 19; ഒരാള്‍ക്ക് കൂടി രോഗമുക്തി
(VISION NEWS 09 May 2020)



സംസ്ഥാനത്ത് ചികിത്സയിലുള്ളത് 17 പേര്‍
സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ഏഴാം തീയതി വിദേശത്ത് നിന്ന് എത്തിയവരാണ് രണ്ട് പേരും. കൊച്ചിയിലും കോഴിക്കോടും ഓരോരുത്തരാണ് ചികിത്സയിലുള്ളത്. ഏഴാം തീയതി ദുബായില്‍ നിന്ന് കോഴിക്കോടും അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയവരുമാണ് ഇവര്‍. ഒരാളുടെ ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇദ്ദേഹം ഇടുക്കിയില്‍ ചികിത്സയിലുള്ള ആളായിരുന്നു. നിലവില്‍ 17 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കേരളത്തില്‍ ഇതുവരെ 505 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 485 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. മൂന്ന് പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 23930 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 23596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 123 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 36648 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36002 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3475 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3231 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

Post a comment

Whatsapp Button works on Mobile Device only