31 May 2020

ഓമശ്ശേരി ഹെൽത്ത്ഇൻസ്‌പെക്ടർ രവീന്ദ്രൻ മുത്തേരി രണ്ട് പതിറ്റാണ്ടിന്റെ സേവനം കഴിഞ്ഞു പടിയിറങ്ങുന്നു
(VISION NEWS 31 May 2020)






ഓമശ്ശേരി :ഈ കോവിഡ് മഹാമാരിയുടെ താണ്ഡവകാലത്തിൽ ഓമശ്ശേരിയുടെ ആരോഗ്യരംഗത്തെ അതിന്റെ അത്യുന്യതിയിൽ പിടിച്ചുനിർത്താൻ സഹായിച്ച നമ്മുടെ ഓമശ്ശേരിയുടെ ഹെൽത്ത് ഇൻസ്‌പെക്ടർ രവീന്ദ്രൻ മുത്തേരി 2 പതിറ്റാണ്ടിന്റെ സേവനം കഴിഞ്ഞു പടിയിറങ്ങുകയാണ്. ജീവിതത്തിലും അതുപോലെ അദ്ദേഹത്തിന്റെ സേവനകാലയളവിലും വളരെ ഉത്തരവാദിത്വത്തോടും, വിനയത്തോടും, സ്നേഹത്തോടും പെരുമാറുന്ന അദ്ദേഹം നമുക്കൊരു തീരാനഷ്ടം തന്നെയാണെന്ന് പറയാം.. ജോലിയോടും അതിന്റെ ഉത്തവാരാധിത്വത്തോടും അദ്ദേഹം കാണിക്കുന്ന കാഴ്ചപ്പാടാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തകനാക്കുന്നത്.ഈ കോവിഡ് കാലത്തു ഊണും ഉറക്കും കളഞ് രാത്രിയിലും ഓടിനടന്ന് കാര്യങ്ങൾ ചെയ്യുന്നത് അതിന്റെ ഭാഗമാണ്..
സേവനകാലം വിട്ട് റിട്ടയേർഡ് ജീവിതത്തിലേക്ക് പ്രവേശിക്കുന്ന നമ്മുടെ സ്വന്തം ഇൻസ്പെക്ടർക്ക് ഓമശ്ശേരിയുടെ എല്ലാവിധ ആശംസകളും നന്ദിയും അറിയിക്കുന്നു.

Post a comment

Whatsapp Button works on Mobile Device only