10 May 2020

​രാജ്യത്ത് കൊവിഡ് മരണം 2000 കടന്നു; രോ​ഗബാധിതർ 60000ത്തിലധികം പേർ
(VISION NEWS 10 May 2020)



രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. നിലവിൽ 
കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,109 ആയി. അതേസമയം, രോഗബാധിതരുടെ എണ്ണം അറുപതിനായിരം കടന്നു. ഇന്ത്യയിൽ 62939 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 19358 പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 127 പേർ വൈറസ് ബാധിച്ച് മരിച്ചു. 3277 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം ബാധിച്ചത്. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു. 1165 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഇരുപതിനായിരത്തി ഇരുപത്തിയെട്ട് ആയി. 48 പേരാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മരിച്ചത്. ആകെ മരണ സംഖ്യ 779 ആയി. ധാരാവിയിൽ ഇന്നലെ 25 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗുജറാത്തിൽ 394 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഏഴായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി ഏഴായി. 472 പേരാണ് ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

Post a comment

Whatsapp Button works on Mobile Device only