07 May 2020

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ മേയ് 21 നും 29നും ഇടയിൽ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി
(VISION NEWS 07 May 2020)



ജൂൺ ഒന്നിന് സ്കൂൾ തുറന്നില്ലെങ്കിലും വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്ത് അധ്യയനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെബിലും മൊബൈലിലും ക്ലാസുകള്‍ ലഭ്യമാക്കും. ഇത്തരം സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് പത്താംക്ലാസ്, ഹയര്‍ സെക്കന്ററി പൊതുപരീക്ഷകള്‍ മെയ് 21 നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ പൂർത്തിയായ പരീക്ഷയുടെ മൂല്യ നിർണയം മെയ് 13ന് ആരംഭിക്കും. പ്രൈമറി, അപ്പർ പ്രൈമറി തലത്തിലെ 81600 അധ്യാപകർക്ക് അധ്യാപക പരിശീലനം ഓൺലൈനായി ആരംഭിച്ചിരുന്നു. ഇത് പൂർത്തിയാക്കും. കുട്ടികൾക്ക് പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്സ് ചാനൽ ഉപയോഗിച്ച് നടത്തും. കേബിളിനും ഡിടിഎച്ചിനും പുറമേ വെബിലും മൊബൈലിലും ലഭ്യമാക്കും. ഈ സൗകര്യം ഇല്ലാത്ത കുട്ടികൾക്കായി പ്രത്യേക സംവിധാനം ഒരുക്കും.

Post a comment

Whatsapp Button works on Mobile Device only