29 May 2020

സംസ്ഥാനത്ത് രോഗം വർധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ട; പ്രതിരോധ പ്ലാൻ തയ്യാറാക്കി; പ്രതിരോധത്തിന് ഇതുവരെ 227.35 കോടി ചിലവഴിച്ചുവെന്ന് മുഖ്യമന്ത്രി
(VISION NEWS 29 May 2020)


സംസ്ഥാനത്ത് കൊവിഡ് രോഗ ബാധിതർ വർധിക്കുന്നുണ്ടെങ്കിലും ആശങ്ക ഉണ്ടാകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണിൽ ഇളവ് വരുമ്പോൾ രോ​ഗികൾ വർധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും, അതനുസരിച്ചാണ് പ്രതിരോധ പ്ലാൻ തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സമ്പർക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് ഒരാൾക്ക് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ പ്രതിരോധത്തിന് മാത്രമായി ഇതുവരെ 620.71 കോടി ലഭ്യമാക്കി. അതിൽ 227.35 കോടി ചെലവിട്ടു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 12191 ഐസൊലേഷൻ കിടക്കകൾ സജ്ജമാക്കിയട്ടുണ്ട്. 1080 പേരാണ് ഉള്ളത്. 1296 ആശുപത്രികളിൽ 49602 കിടക്കകളും തയ്യാറാണ്. 1045 വെന്റിലേറ്ററുകളും ഉണ്ട്. സ്വകാര്യ മേഖലയിലെ 866 ആശുപത്രികളിൽ 81904 കിടക്കകളും 6059 ഐസിയു കിടക്കകളും 1588 വെന്റിലേറ്ററും ഉണ്ട്. 851 കൊവിഡ് കെയർ സെന്ററുകളുണ്ട്. ഇപ്പോൾ രോഗികളുടെ എണ്ണം വർധിക്കുന്നത് കൊണ്ട് വല്ലാതെ പരിഭ്രമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Post a comment

Whatsapp Button works on Mobile Device only