08 May 2020

ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചത് 2.70 ലക്ഷം ആളുകൾ.
(VISION NEWS 08 May 2020)




ലോകത്താകെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 39,17,532 ആയി. 2,70,570 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. 13,44,120 പേർ ഇതുവരെ രോഗമുക്തി നേടി. നിലവിൽ 23 ലക്ഷം പേർ ഇപ്പോഴും കോവിഡ് ബാധിതരാണ്. ഇതിൽ 48,958 പേരുടെ നില അതീവ ഗുരുതരമാണ്.

സ്പെയിനിനെയും ഇറ്റലിയെയും മറികടന്ന് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും യുകെ രണ്ടാം സ്ഥാനത്തെത്തി. യുകെയിൽ മരിച്ചവരുടെ എണ്ണം 30,000 കടന്നു. 2.07ലക്ഷം പേരിലാണ് ഇതുവരെ യുകെയിൽ കോവിഡ് സ്ഥിരീകരിച്ചത്.

യുഎസ്സിൽ രോഗബാധിതരുടെ എണ്ണം 12,92,623 ആയി. ഇതുവരെ 76,928 പേരാണ് അമേരിക്കയിൽ മാത്രം മരിച്ചത്. 16,995 പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ് അമേരിക്കയിൽ.

കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ റഷ്യ ജർമ്മനിയെയും ഫ്രാൻസിനെയും മറി കടന്നു. ഇതുവരെ 1.77 ലക്ഷം പേർക്ക് റഷ്യയിൽ കോവിഡ് സ്ഥിരീകരിച്ചു. മാർച്ച് 31ന് 2,330 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന റഷ്യയിൽ ഏപ്രിൽ 30ഓടെ രോഗം സ്ഥിരീകരിച്ചവർ 1.06 ലക്ഷമായി ഉയർന്നു.റഷ്യ പുതിയ ഹോട്ട്സ്പോട്ടായേക്കുമെന്ന സൂചനകളാണ് പുതിയ കണക്കുകൾ നൽകുന്നത്.
മലേഷ്യയിൽ മരണം 107 ആയി. പാകിസ്ഥാനിൽ മരണം 585 ആയി. ഓസ്ട്രേലിയയിൽ 97 ആയി.

*രാജ്യങ്ങൾ,  രോഗബാധിതർ,  മരണപ്പെട്ടവർ*
അമേരിക്ക- 12.92ലക്ഷം/ 76,928
സ്പെയിൻ - 2.57ലക്ഷം/ 26,070
ഇറ്റലി- 2.16ലക്ഷം/ 29,958
യുകെ- 2.07ലക്ഷം/ 30,615
റഷ്യ- 1.77ലക്ഷം/ 1,625
ഫ്രാൻസ്- 1.75ലക്ഷം/ 25,987
ജർമ്മനി- 1.69ലക്ഷം/ 7,392
ബ്രസീൽ- 1.35ലക്ഷം/ 9,190
തുർക്കി- 1.34ലക്ഷം/ 3,641
ഇറാൻ- 1.03ലക്ഷം/ 6,486
ചൈന- 82,886/ 4633
കാനഡ- 64,922/ 4408

Post a comment

Whatsapp Button works on Mobile Device only