👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


15 മേയ് 2020

ഇന്ത്യയില്‍ ആശങ്ക വര്‍ധിക്കുന്നു; 3967 പേര്‍ക്ക് കൂടി പോസിറ്റീവ്; മൊത്തം 81970 വൈറസ് ബാധിതര്‍; മരണസംഖ്യ 2649
(VISION NEWS 15 മേയ് 2020)

​ 
രാജ്യത്ത് കൊവിഡ് 19 രോഗവ്യാപനം കുറവില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3967 പേര്‍ക്ക് കൂടി പോസിറ്റീവ് ആയിട്ടുണ്ട്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 81970 ആയി. ഇന്നലെ നൂറ് പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് മരണസംഖ്യ 2649 ആയി ഉയര്‍ന്നു. രാജ്യത്ത് 27920 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്. 51401 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 3.23% ആണ് രാജ്യത്തെ കൊവിഡ് മരണ നിരക്ക്. 33.57 ശതമാനം ആണ് രോഗമുക്തി ലഭിക്കുന്നവരുടെ കണക്ക്. 27524 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്ര തന്നെയാണ് രാജ്യത്ത് ഏറ്റവും അധികം വൈറസ് ബാധിതരുള്ള സംസ്ഥാനം. ഗുജറാത്തിനെ പിന്തള്ളി തമിഴ്‌നാട് വീണ്ടും രണ്ടാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക് കുതിക്കുകയാണ്. ഇതിന് പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും രോഗവ്യാപനം കുറയുന്നില്ല എന്നത് ആശങ്ക പടര്‍ത്തുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only