09 May 2020

വെറും 40 മിനിറ്റ്! തിരുവനന്തപുരത്ത് നിന്ന് `മിടിക്കുന്ന ഹൃദയം` പവന്‍ ഹാന്‍സ് കൊച്ചി ലിസി ആശുപത്രിയിലെത്തിച്ചു
(VISION NEWS 09 May 2020)



തിരുവനന്തപുരത്ത് നിന്ന് എയര്‍ ആംബുലന്‍സ് വഴി കൊണ്ട് പോയ മരിച്ച അധ്യാപികയുടെ ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ എത്തിച്ചു.ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി തിരുവനന്തപുരത്ത് നിന്ന് കൊച്ചി ലിസി ആശുപത്രിയിലേക്ക് വെറും 40 മിനിറ്റ് കൊണ്ടാണ് മിടിക്കുന്ന ഹൃദയം കേരളം വാടകയ്‌ക്കെടുത്ത പവന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എത്തിച്ചത്.തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന്റെ അവയവങ്ങളാണ് കോതമംഗലം സ്വദേശിനിയായ 49 കാരിക്ക് വേണ്ടി കൊച്ചിയിലെ ലിസി ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്.

കൊച്ചിയിലെ ഹയാത്ത് പാലസ് ഹെലിപ്പാഡില്‍ എത്തിച്ച ഹൃദയം വെറും നാല് മിനിറ്റ് മാത്രം എടുത്താണ് ആശുപത്രിയില്‍ എത്തിച്ചത്.എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിലാണ് അവയവം കൊച്ചിയിലെത്തിച്ചത്. ഹൃദയവും വഹിച്ച് ഡോക്ടര്‍മാരുടെ സംഘം കിംസ് ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിച്ചു. ഇവിടെ നിന്നും കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു.

Post a comment

Whatsapp Button works on Mobile Device only