03 May 2020

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 40000ത്തിനടുത്ത്; പതിനായിരത്തിലധികം പേര്‍ക്ക് രോഗം ഭേദമായി
(VISION NEWS 03 May 2020)




രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാൽപതിനായിരത്തിനടുത്തെത്തി. പതിനായിരത്തിലധികം ആളുകള്‍ക്ക് രോഗം ഭേദമായി. 1301 പേരാണ് രാജ്യത്താകെ ഇതുവരെ മരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ സ്റ്റാഫിലൊരാള്‍ക്ക് കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹിയിലെ സി.ആര്‍.പി ആസ്ഥാനം താല്കാലികമായി അടച്ചു. മരണസംഖ്യ കുറയുന്നതും രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നതുമാണ് ഏറെ ആശ്വാസകരം. മുപ്പതിനായിരത്തിനടുത്ത് രോഗികൾ ചികിത്സയിൽ ഉള്ളപ്പോൾ പതിനായിരത്തിലധികം പേർക്ക് രോഗം ഭേദമായത്. മരണസംഖ്യ 1301 ൽ നിൽക്കുന്നു. അവസാനക്കണക്കനുസരിച്ച് 2644 പുതിയ കേസുകളും 83 മരണവുമാണ് റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിലെ ഏറ്റവും കൂടിയ കണക്കാണിത്.
144 ജവാന്മാർക്കാണ് ഡല്‍ഹിയില്‍ രോഗബാധ സ്ഥിരീകരിച്ചത്. മയൂർവിഹാറിലുള്ള 31-ാം ബറ്റാലിയനിലാണ് കൂട്ടരോഗബാധ കണ്ടെത്തിയത്. നേരത്തെ 56 പോലിസുകാർക്കും 7 ബി.എസ്.എഫ് ജവാൻമാർക്കും രോഗം കണ്ടെത്തിയിരുന്നു. അണു നശീകരണത്തിനു ശേഷം തിങ്കളാഴ്ച തുറക്കും. രാജസ്ഥാനിൽ ഇന്ന് 70 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2 മരണവും സ്ഥിരീകരിച്ചു. മൊത്തം രോഗികൾ 2083 ആയി ഉയർന്നു. മഹാരാഷ്ട്രയിലെ നാന്ദെഡിൽ തീർത്ഥാടനത്തിനു ശേഷം പഞ്ചാബിൽ മടങ്ങിയെത്തിയ 130 പേരിൽ 63 പേർക്കും കോവിഡ് സ്ഥീരികരിച്ചു. ഹരിയാനയിൽ കോവിഡ് രോഗികളുടെ എണ്ണം 421 ആയി ഉയർന്നു. മരണം അഞ്ചാണ്. ആഗ്രയിൽ 26 പുതിയ കേസുകൾ കണ്ടെത്തി. ഒഡീഷയിൽ 159 പുതിയ കേസുകൾ സ്ഥിരീകരിച്ചു.

Post a comment

Whatsapp Button works on Mobile Device only