07 May 2020

കോഴിക്കോട്​ ആദ്യ ദിനമെത്തുന്നത്​ 70 പ്രവാസികൾ; ക്വാറൻറീൻ മൂന്നിടത്ത്​.
(VISION NEWS 07 May 2020)




 കോ​ഴി​ക്കോ​ട്​ : ഗ​ൾ​ഫി​ൽ​നി​ന്ന്​ ആ​ദ്യ​ദി​നം ജി​ല്ല​യി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​ത്​ 70 ​പ്ര​വാ​സി​ക​ൾ. വ്യാ​​ഴാ​ഴ്​​ച ദു​ബൈ​യി​ൽ​നി​ന്ന്​ എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തു​ന്ന കോ​ഴി​ക്കോ​ട്ടു​കാ​രെ സ്വീ​ക​രി​ക്കാ​ൻ ജി​ല്ല ഒ​രു​ങ്ങി. രാ​ത്രി പത്തു മണിയോടെയാണ്​​ ​പ്ര​വാ​സി​ക​ൾ എ​ത്തു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം രാ​മ​നാ​ട്ടു​ക​ര​യി​ൽ ഇ​വ​രെ ക്വാ​റ​ൻ​റീ​നി​ൽ പാ​ർ​പ്പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. സീ​പാ​ല​സ്​ ഹോ​ട്ട​ൽ, ചാ​ലി​യാ​ർ ടൂ​റി​സ്​​റ്റ്​​ഹോം, ല​ക്ഷ​ദ്വീ​പ്​ ഹൗ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഇ​വ​രെ പാ​ർ​പ്പി​ക്കു​ക. റി​യാ​ദി​ൽ​നി​ന്ന​ു​ള്ള വി​മാ​നം വ്യാ​ഴാ​ഴ്​​ച​യു​ണ്ടാ​കി​ല്ല.  ആ​ദ്യ​ഘ​ട്ട​ത്തി​ൽ 567 ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കും. ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലൂ​ടെ ഭ​ക്ഷ​ണം എ​ത്തി​ക്കു​മെ​ന്നും ത​ദ്ദേ​ശ​ത​ല​ത്തി​ൽ മേ​ൽ​നോ​ട്ട സ​മി​തി​ക​ൾ ഉ​ണ്ടാ​വു​മെ​ന്നും ജി​ല്ല ക​ല​ക്ട​ർ എ​സ്. സാം​ബ​ശി​വ പ​റ​ഞ്ഞു. 

കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ൾ​ക്കാ​യി​രി​ക്കും ഇ​തി​​െൻറ ചു​മ​ത​ല. പ​ണം ന​ൽ​കു​ന്ന​വ​ർ​ക്ക് ഹോ​ട്ട​ലു​ക​ളി​ൽ എ.​സി റൂ​മു​ക​ളി​ൽ ക​ഴി​യാം. പ്ര​വാ​സി​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന ജി​ല്ല​യെ​ന്ന നി​ല​യി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് കോ​ഴി​ക്കോ​ട്ടു​ള്ള​ത്. ന​ഗ​ര​ത്തി​ലും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലു​മാ​യി ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ണ്. ഇ​ഖ്​​റ, മ​ല​ബാ​ർ എ​ന്നീ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കും.

ഹോ​ട്ട​ലു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, കോ​ൺ​വ​െൻറു​ക​ൾ, ഗ​സ്​​റ്റ്​​ഹൗ​​സു​ക​ൾ, മ​ത​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളു​ടെ​യും താ​മ​സ​സ്ഥ​ലങ്ങൾ സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, ഹാ​ളു​ക​ൾ, ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ൾ എ​ന്നി​വ​യെ​ല്ലാം നി​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​ക്കാ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും.

Post a comment

Whatsapp Button works on Mobile Device only